CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 56 Seconds Ago
Breaking Now

രണ്ടാമൂഴം നടക്കും; എംടിയുമായി നിയമ യുദ്ധത്തിനില്ല; പ്രശ്‌നങ്ങള്‍ക്ക് കാരണം ഈ വീഴ്ചകള്‍: ശ്രീകുമാര്‍ മേനോന്‍

കാര്യങ്ങള്‍ അറിയിക്കാന്‍ കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിച്ച ശേഷമാണ് ചര്‍ച്ച നടന്നത്

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെ കഥാകാരനെ നേരില്‍ കണ്ട് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എംടിയുടെ വീട്ടിലെത്തിയ ശ്രീകുമാര്‍ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ക്ക് നേരിട്ട കാലതാമസത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു.

എംടിയുമായുള്ള ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സംവിധായകന്‍ വ്യക്തമാക്കി. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വൈകാനുള്ള കാരണങ്ങള്‍ വിശദീകരിച്ചു. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളാണ് പ്രധാനമായും ഉണ്ടായത്. ഈ വിവരങ്ങള്‍ തിരക്കഥാകൃത്തിനെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായി.

ആശയവിനിമയത്തില്‍ നേരിട്ട ഈ തടസ്സമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കാര്യങ്ങള്‍ അറിയിക്കാന്‍ കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിച്ച ശേഷമാണ് ചര്‍ച്ച നടന്നത്. രണ്ടാമൂഴം നടക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചിത്രത്തിന്റെ ഷൂട്ട് എന്ന് തുടങ്ങും, എന്ന് അവസാനിക്കും, തീയേറ്ററില്‍ എപ്പോള്‍ എത്തുമെന്ന ആശയക്കുഴപ്പം മാത്രമാണ് എംടി സാറിനും ഉണ്ടായിരുന്നത്.

കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നിരുന്നാലും ഇതൊരു നിയമയുദ്ധത്തിലേക്ക് നീങ്ങില്ല. പദ്ധതിയുമായി സഹകരിക്കില്ലെന്ന് എംടി ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.