CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 34 Seconds Ago
Breaking Now

അന്ന് മമ്മൂട്ടിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു ; അധികം വൈകാതെ മോഹന്‍ലാലും രാജിവയ്ക്കും ; അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് ലിബര്‍ട്ടി ബഷീര്‍

മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി. അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു

മലയാളി സിനിമയിലെ താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം നടന്മാരായ സിദ്ദിഖ്, ഗണേഷ് കുമാര്‍, മുകേഷ് എന്നീ താരങ്ങളാണെന്ന് സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. ദിലീപിനോടുള്ള അധിക വിധേയത്വം സംഘടനയില്‍ പ്രശ്‌നമാകുമെന്നും മോഹന്‍ലാല്‍ അധികം താമസിയാതെ അമ്മയില്‍ നിന്ന് രാജിവച്ചേക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

അമ്മ പൊളിയാന്‍ ഒരാളും ആഗ്രഹിക്കില്ല. കാരണം നിരവധി പേര്‍ക്ക് കൈനീട്ടം നല്‍കുന്നുണ്ട്. നിലനില്‍ക്കേണ്ട സംഘടനയാണ്. എന്നാല്‍ ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹന്‍ലാല്‍ നിസ്സാരനായി പോകുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മോഹന്‍ലാലിനെ വ്യക്തിപരമായി അറിയാം. അദ്ദേഹം ഒരു വൃത്തികേടിനും കൂട്ടുനില്‍ക്കില്ല. ഇങ്ങനെ പോയാല്‍ മോഹന്‍ലാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജി വയ്ക്കും. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിയ്ക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനയില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്പര്‍ഷിപ്പുമായി അയാള്‍ നില്‍ക്കുന്നത്. നല്ല പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്, മമ്മൂട്ടി ഒഴിഞ്ഞു നില്‍ക്കുന്നതിനെ കുറിച്ച് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സംഘടനയുടെ തലപ്പത്തേക്ക് മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി. അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു .




കൂടുതല്‍വാര്‍ത്തകള്‍.