CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 20 Seconds Ago
Breaking Now

കേരള പുനര്‍ നിര്‍മ്മാണം ; ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രി യുഎഇയിലെത്തി

ഫണ്ട് സമാഹരണത്തില്‍ ആശങ്കയും നിലനില്‍ക്കുകയാണ്.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള ധന സമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് യുഎഇയില്‍ എത്തും. മൂന്നു ദിവസത്തെ പര്യടനമാണ് നടത്തുക. മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.

അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി വൈകീട്ട് ആറു മണിയ്ക്ക് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്ന് നേരിട്ട് സഹായം വാങ്ങുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും യുഎഇയിലെ വ്യക്തികള്‍ വഴിയുള്ള ധന സമാഹരണമാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.

എന്നാല്‍ ഫണ്ട് സമാഹരണത്തില്‍ ആശങ്കയും നിലനില്‍ക്കുകയാണ്. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയവരാണ് ഭൂരിഭാഗവും. ഇനിയും ഇവര്‍ പണം നല്‍കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് ധന സമാഹരണത്തിന് യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ എത്തിയിരിക്കുന്നത് .

ശബരിമല വിഷയത്തിലെ ആശങ്കയും ചര്‍ച്ചയാകുന്നുണ്ട് . സര്‍ക്കാര്‍ പ്രായഭേദമേന്യ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുകൂല നിലപാടെടുത്തത് ഒരു വിഭാഗത്തിന് മുറുമുറുപ്പുണ്ടാക്കിയിരിക്കുകയാണ് . ആചാരങ്ങള്‍ പാലിക്കപ്പെടണമെന്ന ആവശ്യവുമായി നിരവധി പ്രതിഷേധങ്ങള്‍ പ്രവാസികളില്‍ നിന്നും ഉയരുന്നുണ്ട് . ഇതെല്ലാം ഫണ്ട് ശേഖരണത്തിന് വിലങ്ങുതടിയാകുമോ എന്ന സംശയം നിലനില്‍ക്കുകയാണ് . പ്രതീക്ഷിച്ച തുക ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ വിദേശ യാത്ര പുതിയ വിവാദമാക്കി പ്രതിപക്ഷം ഉര്‍ത്തി കാണിക്കുമെന്നതും സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.