CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 12 Seconds Ago
Breaking Now

പമ്പയിലും നിലയ്ക്കലും സംഘര്‍ഷാവസ്ഥ ; നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുപ്പത് കിലോമീറ്ററോളം പ്രദേശത്ത് പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പറഞ്ഞു.

പമ്പയിലും നിലയ്ക്കിലും ഒരു വിഭാഗം അക്രമം അഴിച്ചുവിട്ടതോടെ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇതിനിടെ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. പമ്പയിലും നിലക്കലും സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കേയാണ് സന്നിധാനത്ത് നടതുറന്നത്. ഇന്ന് കാര്യമായ പൂജകള്‍ ക്ഷേത്രത്തിലില്ല. നാളെ പുലര്‍ച്ചെ മുതല്‍ പതിവുരീതിയില്‍ നടതുറക്കും.

അതേസമയം, നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നീ നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാളെ മാത്രമാണ് നിരോധനാജ്ഞ. മുപ്പത് കിലോമീറ്ററോളം പ്രദേശത്ത് പ്രതിഷേധങ്ങള്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിരോധനാജ്ഞ നീട്ടുമെന്നും പത്തനംതിട്ട ജില്ലാ കലക്ടര്‍ പറഞ്ഞു. തീര്‍ത്ഥാടനം സുഗമമായി നടക്കുന്നതിനാണ് മുന്‍ഗണനയെന്ന് കലക്ടര്‍ പറഞ്ഞു.

അക്രമികളെ പിരിച്ചുവിടാന്‍ പ്രതിഷേധക്കാര്‍ക്ക് നേരേ പൊലീസ് ലാത്തി വീശി. വാഹനങ്ങള്‍ തടയുന്നതിനപ്പുറം, മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിലേക്കും, കല്ലേറിലേക്കും കാര്യങ്ങള്‍ വഴുതിയതോടെയാണ് പൊലീസ് ലാത്തി ചാര്‍ജിലേക്ക് നീങ്ങിയത്.

അതിനിടെ ശബരിമലയിലേക്ക് കമാന്റോകളെ നിയോഗിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 300 ഓളം കമാന്റോകളെയാണ് നിയോഗിക്കുന്നത്. പമ്പയിലും നിലയ്ക്കലിലുമായി 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

മാധ്യമങ്ങള്‍ക്ക് നേരെ ആക്രമങ്ങള്‍ നടന്നു.

പൊലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നിലവിലെ കാര്യങ്ങള്‍. ആള്‍ക്കൂട്ടത്തിന് അനുസരിച്ച് പൊലീസ് സന്നാഹം സ്ഥലത്തില്ലാത്ത അവസ്ഥയാണ്. ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്കു സൗകര്യമൊരുക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.