CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 51 Seconds Ago
Breaking Now

ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ല ; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലിബി

ലിബിയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പോലീസും പാതിവഴിയില്‍ അറിയിച്ചതോടെയാണ് ഇവര്‍ മടങ്ങിയത് .

ശബരിമലയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവേശിക്കാതെ മടങ്ങിയ ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശിനി ലിബി സുപ്രീം കോടതിയിലേക്ക്. തനിക്ക് സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതില്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്നും ലിബി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ വിശ്വാസിയായിട്ടൊന്നുമല്ല താന്‍ മല ചവിട്ടുന്നതെന്നും വിധിയുടെ അടിസ്ഥാനത്തില്‍ മല കയറാന്‍ തീരുമാനിച്ചതാണെന്നും ലിബി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് നിരവധി പേര്‍ എത്തി. ഒടുവില്‍ ലിബിയ്ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പോലീസും പാതിവഴിയില്‍ അറിയിച്ചതോടെയാണ് ഇവര്‍ മടങ്ങിയത് .

പോസ്റ്റിങ്ങനെ

ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ല; സുപ്രീം കോടതിയെ സമീപിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം.

പത്തനംതിട്ടയില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാര്‍ പോലീസിനെ നോക്കുകുത്തിയാക്കി കൊണ്ട് അഴിഞാടിക്കൊണ്ടിരുന്നത് മാധ്യമങ്ങളിലൂടെ കേരളത്തിലെ ജനങ്ങള്‍ കണ്ടതാണ് ശ്രീമതിടീച്ചര്‍ കണ്ടില്ലേ എന്നറിയില്ല. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കും എന്നു പലതവണ പ്രസ്താവന ഇറക്കിയതും ആരും കാണാതിരിക്കാന്‍ വഴിയില്ല.

ഞാന്‍ രഹസ്യമായിട്ടല്ല പോയത് രാത്രി പുറപ്പെട്ടപ്പോള്‍ ചേര്‍ത്തല സ്റ്റേഷനിലും പിന്നീട് അങ്ങോട്ടുള്ള മിക്കവാറും എല്ലാസ്റ്റേഷനിലും സുരക്ഷ ആവശ്യപ്പെട്ട് രേഖാമൂലം തന്നെ പരാതികൊടുത്തിരുന്നു . അവര്‍ ചെങ്ങന്നൂര്‍ വരെ സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. ചങ്ങനാശേരിയില്‍ എനികെതിരെയുണ്ടായ ഭീഷണിയില്‍ പോലീസ് അന്വേഷണം നടത്തുകയും എന്നെ സുരക്ഷിതമായി ചെങ്ങന്നൂരില്‍ എത്തിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ഉള്‍പ്പെടെ സര്‍ക്കാരിനോട് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദീകരണവും ആവശ്യപ്പെട്ടതാണ്. സര്‍ക്കാരിന് പാരവെക്കാനാണോ എന്ന ടീച്ചറുടെ ചോദ്യത്തിന് വാസ്തവത്തില്‍ മറുപടിപോലും അര്‍ഹിക്കുന്നില്ല. കുറച്ചുകഴിഞ്ഞുപോണോ എപ്പോള്‍ പോണം എന്ന് ആരാണ് തീരുമാനിക്കേണ്ടത് ? ഇപ്പോള്‍ 144 പ്രഖ്യാപിച്ചിട്ടുപോലും പൊലീസിന്റെ നിയന്ത്രണത്തിലല്ല കാര്യങ്ങള്‍ എന്ന് ടീച്ചറിന് ഇപ്പോഴും മനസിലായിട്ടില്ലേ?

ഞാന്‍ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈവിഷയത്തില്‍ ഇറക്കിയ മുന്‍പ്രസ്താവനകളും ആരും മര്‍ന്നുപോയിട്ടില്ല.

സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോയ എന്റെ വീട്ടിലേക്കും ഓഫീസിലേക്കും ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. ഓഫീസ് ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടിട്ടുണ്ട് എങ്ങിനെയുണ്ട് കേരളത്തിലെ നിയമ പരിപാലനം?

എന്തയാലും ഞാന്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ചെയ്യാന്‍ തന്നെയാണ് തീരുമാനം. ആര്‍ക്കും എങ്ങിനെയും വ്യാഖ്യാനിക്കാം. എനിക്ക് എന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. എനിക്ക് ഇതില്‍ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ല. ഞാന്‍ ഭാവിയില്‍ ഒരു പഞ്ചായത്തിലേക്കോ പാര്‌ലമെന്റിലെക്കോ മത്സരിക്കാനും പരിപാടിയിട്ടിട്ടില്ല, എല്ലാവരെയും പോലെ ഉപ്പിനും മുളകിനുമൊക്കെ ടാക്‌സ് കൊടുക്കുന്ന ഒരു സാധാരണ പൗരി എന്ന നിലയിലുള്ള എന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, അതുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.