CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 9 Seconds Ago
Breaking Now

സീതാറാം യെച്ചൂരിയും ന്യൂയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തക സുഹാസിനിയും ഒന്നിച്ച് നില്‍ക്കുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം ; സത്യമിത്

പ്രചരിക്കുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തിലുള്ളത് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്

സിപിഐഎം സെക്രട്ടറി സീതാറാം യെച്ചൂരിയും ന്യൂയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തക സുഹാസിനിയും ഒരുമിച്ച് നില്‍ക്കുന്നതെന്ന രീതിയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു കൊണ്ട് പ്രചരിക്കുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തിലുള്ളത് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്.സിപിഐഎം ഹിന്ദു വിരോധികള്‍ ആണെന്നും ഭക്തന്മാരുടെ വികാരം മാനിക്കാതെ അവര്‍ മനപ്പൂര്‍വം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള രീതിയിലാണ് ഈ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, 2015 ആഗസ്റ്റ് മൂന്നിന് മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടീസ്റ്റ അതേ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന യെച്ചുരിക്കൊപ്പം അന്നെടുത്ത ചിത്രമാണ് യെച്ചൂരിയും സുഹാസിനിയുമാണെന്ന വ്യാജേന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ബിജെപി ഭരണത്തിലെ അഴിമതിയേയും പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനത്തേയും അന്നത്തെ പരിപാടിയില്‍ യെച്ചൂരി വിമര്‍ശിച്ചിരുന്നു. നരേന്ദ്രമോദിയെ ഇനി മുതല്‍ മൗനേന്ദ്രമോദി എന്ന് വിളിക്കേണ്ടി വരുമെന്നും യെച്ചുരി അന്ന് കുറ്റപ്പെടുത്തിയിരുന്നു.

മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളേക്കാള്‍ മോശമാണ് നരേന്ദ്രമോദിയുടെ നയങ്ങള്‍ എന്നും കര്‍ഷകരേയും ദരിദ്രരേയും മോദി മാനിക്കാറില്ലെന്നും അന്ന് യെച്ചൂരി പ്രതികരിച്ചിരുന്നു. അന്നത്തെ ഭരണ കാര്യങ്ങളെ കുറിച്ചുള്ള വ്യാകുലതകള്‍ ടീസ്റ്റയും വേദിയില്‍ പങ്കുവെച്ചിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് ശേഷം കഴിഞ്ഞ ദിവസം പമ്പയിലെത്തിയ ന്യുയോര്‍ക്ക് ടൈംസ് പത്രപ്രവര്‍ത്തക സുഹാസിനിയെ ഒരു സംഘം പ്രവര്‍ത്തകര്‍ മരക്കൂട്ടത്ത് വച്ച് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവര്‍യാത്ര അവസാനിപ്പിക്കുകയായിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.