CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 3 Minutes 48 Seconds Ago
Breaking Now

മല കയറിയത് വിശ്വാസത്തിന്റെ ഭാഗമായിട്ടല്ല ; ഇനിയും തിരിച്ചുവരുമെന്ന് കവിത ജക്കാല

ഐജി ശ്രീജിത്തിന്റെയും സംഘത്തിന്റെയും സംരക്ഷണ വലയത്തിലാണ് പോലീസ് നല്‍കിയ ജാക്കറ്റും ഹെല്‍മെറ്റും അണിഞ്ഞ് കവിത മല ചവിട്ടിയത്.

ശബരിമലയില്‍ ഭക്തര്‍ പ്രതിഷേധിച്ചതോടെ പോലീസ് സഹായത്തോടെ നടപന്തല്‍ വരെ എത്തിയ മാധ്യമ പ്രവര്‍ത്തക കവിത ജക്കാല പടിയിറങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി നിലപാട് വ്യക്തമാക്കി. താന്‍ മലകയറിയത് വിശ്വാസത്തിന്റെ പേരില്‍ അല്ലെന്നും മറിച്ച് ജോലിയുടെ ഭാഗമായാണെന്നും അവര്‍ വ്യക്തമാക്കി.

ഐജി ശ്രീജിത്തിന്റെയും സംഘത്തിന്റെയും സംരക്ഷണ വലയത്തിലാണ് പോലീസ് നല്‍കിയ ജാക്കറ്റും ഹെല്‍മെറ്റും അണിഞ്ഞ് കവിത മല ചവിട്ടിയത്. റിപ്പോര്‍ട്ടിങ്ങിനായാണ് താന്‍ വന്നതെന്ന് അവര്‍ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ജയിച്ചുവെന്ന് അഭിമാനത്തോടെ പറയാമെന്നും വീണ്ടും മലയിലേക്ക് മടങ്ങിവരുമെന്നും പറഞ്ഞാണ് കവിത മലയിറങ്ങിയത്.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആന്ധ്രപ്രദേശ് മാധ്യമപ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയും മലകയറിയത്. എണ്‍പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് ഇവര്‍ നടപന്തല്‍ വരെയെത്തിയത്. എന്നാല്‍ ആക്ടിവിസം കാണിക്കുന്നത് ശബരിമലയിലാവരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുകയും തന്ത്രി നട പൂട്ടുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തതോടെ യുവതികള്‍ പിന്മാറുകയായിരുന്നു.

കവിത ജക്കാല ഹൈദരാബാദിലെ നാല്‍ഗോണ്ട സ്വദേശിയാണ്. തെലുങ്ക് മോജോ ടിവിയിലെ മാധ്യമ പ്രവര്‍ത്തകയാണ്. മോജോ ടിവിയ്ക്ക് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് ഇവര്‍ ശബരിമലയിലേക്ക് പോയത്.18ാം പടിയുടെ 500 മീറ്റര്‍ ദുരെ വരെ എത്തിയെങ്കിലും കുട്ടികളെ മുന്‍നിര്‍ത്തി ഭക്തര്‍ പ്രതിഷേധിച്ചതോടെ ഇവര്‍ മടങ്ങുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.