CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes 20 Seconds Ago
Breaking Now

മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുള്‍ റസാഖ് അന്തരിച്ചു

അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അന്ത്യം.

മഞ്ച്വേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമായ പി ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. 65 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് അന്ത്യം.

2011 മുതല്‍ മഞ്ച്വേശ്വരത്ത് നിന്ന് നിയമസഭാംഗമാണ്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ 89 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

1955 ഒക്ടോബര്‍ ഒന്നിന് ബീരാന്‍ മൊയ്തീന്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി കാസര്‍ഗോഡ്, ചെങ്കളയിലാണ് ജനനം. മുസ്ലീം യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. നെല്ലിക്കാട്ടെ പി. ബീരാന്‍ മൊയ്തീന്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെയും അബേദ്ക്കര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെയും ചെയര്‍മാനാണ്. ചെങ്കള എ.എല്‍.പി.സ്‌കൂളിന്റെയും മാനേജരായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.