CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 47 Minutes 39 Seconds Ago
Breaking Now

പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ് തൊഴില്‍ നിയമങ്ങള്‍ക്കെതിര് ; രഹ്ന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം തുടങ്ങി

ബിഎസ്എന്‍എല്ലിന് രഹ്നയെ പറ്റി പരാതി പ്രവാഹമാണ് .

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ പ്രകോപനപരമായ ചിത്രം പങ്കുവച്ചാണ് രഹ്ന ഫാത്തിമ ശ്രദ്ധിക്കപ്പെട്ടത്. മോഡലും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ ഇവര്‍ പിന്നീട് ശബരിമല ദര്‍ശനത്തിനായി സന്നിധാനം വരെയെത്തിയെങ്കിലും ഭക്തരുടെ പ്രതിഷേധം മൂലം പതിനെട്ടാംപടി ചവിട്ടാനായില്ല. ഇപ്പോഴിതാ ബിഎസ്എന്‍എല്ലിന് രഹ്നയെ പറ്റി പരാതി പ്രവാഹമാണ് .

യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം ബിഎസ്എന്‍എല്ലിലെ തൊഴില്‍ നിയമങ്ങള്‍ക്ക് എതിരെന്നും പ്രാഥമിക വിലയിരുത്തലില്‍ പറയുന്നു.വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ സൈബര്‍ സെല്ലിന് കത്തു നല്‍കി. കൊച്ചി ബിഎസ്എന്‍ എല്ലില്‍ ജൂനിയര്‍ എഞ്ചിനീയറാണ് യുവതി ഇപ്പോള്‍. ബോട്ടു ജട്ടിയിലെ ഓഫീസില്‍ നിന്ന് ഇവര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് അയ്യപ്പന്റെ അനുഗ്രഹമായി തോന്നുന്നുവെന്നായിരുന്നു യുവതി പ്രതികരിച്ചത്. അഞ്ചു വര്‍ഷം മുമ്പ് അപേക്ഷിച്ച സ്ഥലം മാറ്റം മല ചവിട്ടിയതോടെ വേഗം കിട്ടിയെന്നും ഇതിനായി ശ്രമിച്ചവര്‍ക്ക് നന്ദിയെന്നും രഹ്ന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഏതായാലും ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ ബിഎസ്എന്‍എല്‍ തീരുമാനിച്ചിരുന്നു.  ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹ്നയ്‌ക്കെതിരായ തുടര്‍നടപടികള്‍ എടുക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.