CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 3 Seconds Ago
Breaking Now

കേരളത്തിന്റെ സുരക്ഷ വിഷയമല്ല ! മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 അടിയാക്കാന്‍ അനുവാദം തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുവാദം തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജല നിരപ്പ് 136 അടിയാക്കി കുറയ്ക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആശങ്ക ഉന്നയിച്ച് റസല്‍ ജോയി നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് തമിഴ്‌നാട് ഈ ആവശ്യം ഉന്നയിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം 139 അടിയാക്കി കുറയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിവരെയാക്കി ഉയര്‍ത്താന്‍ 2006 ല്‍ സുപ്രീം കോടതി അനുമതി നല്‍കിയതാണെന്നാണ് തമിഴ്‌നാട് വാദം. അണക്കെട്ടിനെ ശക്തിപ്പെടുത്തുകയും വിദഗ്ധരുടെ സ്വതന്ത്ര സമിതി ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്ത ശേഷം 152 അടി വരെ ജലനിരപ്പാക്കാനും അനുമതി നല്‍കിയിരുന്നു. കേരളത്തില്‍ പെരിയാറിലെ കല്ലാര്‍ ഒഴികെ മറ്റെല്ലാം വലിയ ഗ്രാവിറ്റി അണക്കെട്ടുകളാണ്. ഇടുക്കി അണക്കെട്ട് കോണ്‍ക്രീറ്റ് ആര്‍ച്ച് ഡാമാണ്. ആര്‍ച്ച് ഡാമിനേക്കാള്‍ ബലമുള്ളതാണ് ഗ്രാവിറ്റി ഡാമുകളെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വാദിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.