CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 22 Minutes 19 Seconds Ago
Breaking Now

അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചത് ബാലുവല്ല,ഡ്രൈവര്‍ അര്‍ജുന്‍, ലക്ഷ്മിയുടെ മൊഴിയിങ്ങനെ

മകളും ഞാനുമായിരുന്നു മുന്‍സീറ്റില്‍ ഇരുന്നിരുന്നതെന്നും ലക്ഷ്മി പറയുന്നു.

ബാലാഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്ന് ബാലാഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി പൊലീസിന് മൊഴി നല്‍കി. അപകടം നടക്കുമ്പോള്‍ ബാലു പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. മകളും ഞാനുമായിരുന്നു മുന്‍സീറ്റില്‍ ഇരുന്നിരുന്നതെന്നും ലക്ഷ്മി പറയുന്നു.

സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ റോഡ് സൈഡിലെ മരത്തിലിടിക്കുകയായിരുന്നു. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ചികിത്സയ്ക്കിടെ ഒക്ടോബര്‍ രണ്ടിനു ബാലാഭാസ്‌ക്കറും മരിച്ചു.

അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കര്‍ ആയിരുന്നു വണ്ടിയോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ പൊലീസിന് നല്‍കിയിരുന്ന മൊഴി. തൃശൂര്‍ മുതല്‍ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്നു പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇരുവരുടെയും മൊഴിയിലെ വൈരുധ്യം പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് ലക്ഷ്മി ഇന്ന് മൊഴി നല്‍കിയത്. ഒരുമാസത്തോളം നീണ്ട ചികില്‍സയ്‌ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ലക്ഷ്മി ആശുപത്രി വിട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.