CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 46 Minutes 8 Seconds Ago
Breaking Now

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ 30-കാരി; സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് സമീപം

ചേര്‍ത്തല സ്വദേശിനി അഞ്ജുവാണ് സന്നിധാനത്തേക്ക് യാത്ര തിരിക്കാനായി പമ്പയില്‍ എത്തിയിട്ടുള്ളത്.

ശബരിമല ക്ഷേത്രനട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്താന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതി പമ്പ പോലീസിന് മുന്നിലെത്തി. ചേര്‍ത്തല സ്വദേശിനി അഞ്ജുവാണ് സന്നിധാനത്തേക്ക് യാത്ര തിരിക്കാനായി പമ്പയില്‍ എത്തിയിട്ടുള്ളത്. 

കെഎസ്ആര്‍ടിസി ബസിലാണ് അഞ്ജു പമ്പയില്‍ എത്തിയിട്ടുള്ളത്. ഭര്‍ത്താവും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് യുവതി ശബരിമല ദര്‍ശനത്തിന് എത്തിയിട്ടുള്ളത്. പമ്പ പോലീസ് ഇവരുമായി സംസാരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് യുവതി രംഗത്ത് എത്തിയതോടെ പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ആരംഭിച്ച് കഴിഞ്ഞു. പമ്പയില്‍ നിന്നും പോലീസ് വാഹനത്തിലാണ് സ്‌റ്റേഷനിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആചാരലംഘനം നടത്താനുള്ള ഉദ്ദേശം മാത്രമാണ് യുവതിയുടെ ഉദ്ദേശമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനായി സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചാല്‍ ഭക്തര്‍ പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. 

ആക്ടിവിസ്റ്റുകള്‍ എത്തിയതിന് പിന്നാലെയാണ് കുടുംബത്തോടൊപ്പം ഇപ്പോള്‍ യുവതി എത്തിയിരിക്കുന്നത്. യുവതി പമ്പയില്‍ എത്തിയതോടെ പ്രതിഷേധം ഉയരുമെന്നും ഉറപ്പായിക്കഴിഞ്ഞു. 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.