CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 23 Seconds Ago
Breaking Now

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട യുവാവ് മരിച്ച സംഭവം ; ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടില്‍ സനല്‍ (32) മരിച്ചത്.

പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട യുവാവ് മരിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടില്‍ സനല്‍ (32) മരിച്ചത്.

ഡിെൈവഎസ്പി ഹരികുമാര്‍ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ഡിെൈവഎസ്പി പോയത്. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിെൈവഎസ്പിയും സമീപവാസിയായ സനലും തമ്മില്‍ ഇത് സംബന്ധിച്ച് വാക്ക് തര്‍ക്കമുണ്ടായി. മഫ്തിയിലായതിനാല്‍ ഡിെൈവഎസ്പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ ഡിെൈവഎസ്പിയെ സുഹൃത്ത് ബിനു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. മാത്രമല്ല ഡിെൈവഎസ്പിയുടെ കാറും മാറ്റി. പരിക്കേറ്റ യുവാവിനെ ഡിെൈവഎസ്പി  ആശുപത്രിയിലെത്തിച്ചില്ലെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നാട്ടുകാര്‍ കൊടങ്ങാവിളയില്‍ ഇന്നലെ രാത്രി വൈകിയും റോഡ് ഉപരോധിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.