CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 25 Seconds Ago
Breaking Now

പ്ലാസ്റ്റിക് ഫാക്ടറിയിലെ തീ പിടുത്തം അട്ടിമറി ; രണ്ടു ജീവനക്കാര്‍ കസ്റ്റഡിയില്‍ ; ശമ്പളം കുറച്ചതിലുള്ള പ്രതികാരമാണ് നീക്കമെന്ന് സൂചന

കമ്പനിയുടെ ഭാഗത്ത് നിന്ന് തൊഴിലാളി വിരുദ്ധ നീക്കമുണ്ടായെന്ന് കസ്റ്റഡിയിലെടുത്തവര്‍ പോലീസിനോട് പറഞ്ഞു.

മണ്‍വിള വ്യവസായ എസ്റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം അട്ടിമറിയെന്ന് സൂചന. സംഭവത്തില്‍ രണ്ടുജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടേയും ശമ്പളം വെട്ടി കുറച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇതാവാം പ്രതികാരത്തിന് കാരണം. കമ്പനിയുടെ ഭാഗത്ത് നിന്ന് തൊഴിലാളി വിരുദ്ധ നീക്കമുണ്ടായെന്ന് കസ്റ്റഡിയിലെടുത്തവര്‍ പോലീസിനോട് പറഞ്ഞു.

പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയെന്നാണ് സൂചന. ഇത്രവലിയ തീപിടുത്തം ജീവനക്കാരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ മുകള്‍ നിലയിലെ സ്റ്റോര്‍ മുറിയിലായിരുന്നു തീ പിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടമെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. ഇതിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ.




കൂടുതല്‍വാര്‍ത്തകള്‍.