CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 5 Minutes 31 Seconds Ago
Breaking Now

ജയിലില്‍ പാത്രം കഴുകിയത് ഓര്‍മ്മ വന്നു ; പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

സല്‍മാന്‍ഖാന്‍ അവതാരകനായ റിയാലിറ്റി ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്. ഷോയില്‍ ശിക്ഷയായി പാത്രം കഴുകിയപ്പോള്‍ തിഹാര്‍ ജയില്‍ ദിനങ്ങള്‍ ഓര്‍മ്മ വന്നതാണ് ശ്രീയെ വേദനിപ്പിച്ചത്.

വീട്ടിലെ നിയമങ്ങളും മര്യാദയും ലംഘിച്ചെന്ന് ശ്രീശാന്തിനെതിരെ പരാതി ഉയര്‍ന്നു. മുന്നറിയിപ്പ് ശ്രീ അവഗണിച്ചതോടെ ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരണ്‍വീര്‍, ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ത്ഥിയ്ക്കും പാത്രം കഴുകല്‍ ശിക്ഷ വിധിച്ചു. പൊടിപിടിച്ചതും ഉപയോഗിച്ചതുമായ നിരവധി പാത്രങ്ങളാണ് കഴുകേണ്ടിവന്നത്. എന്നാല്‍ പാത്രങ്ങള്‍ കഴുകി തീര്‍ന്നതോടെ ശ്രീ അസ്വസ്ഥനായി. തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും തിരിച്ചുപോകണമെന്നും ശ്രീശാന്ത് രോഹിതിനോട് പറഞ്ഞു. തുടര്‍ന്ന് പൊട്ടിക്കരഞ്ഞ താരത്തെ കണ്‍ഫെഷന്‍ റൂമില്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തിഹാര്‍ ജയിലിലെ പാത്രം കഴുകല്‍ ഓര്‍മ്മ വന്നുവെന്ന് പറഞ്ഞ് താരം പൊട്ടിക്കരയുകയായിരുന്നു.

വാതുവയ്പ്പിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് 2013 മേയിലാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചത്. പിന്നീട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.