CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 8 Minutes 39 Seconds Ago
Breaking Now

കൊക്കെയിനും, മദ്യവും വലിച്ച് കയറ്റി സെക്‌സ് സെഷന്‍; കോടീശ്വരനായ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ 26-കാരിയായ കാമുകിയെ തല്ലിക്കൊന്നു; മൃതദേഹം നഗ്നമായ നിലയില്‍ സ്റ്റെയര്‍കെയ്‌സിന് കീഴില്‍; കൊലപാതകം നിഷേധിച്ച് 40-കാരന്‍

യുവതിയെ സ്‌നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തി ഇവരെ നഗ്നമായ നിലയില്‍ മരിക്കാന്‍ വിടുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍

മയക്കുമരുന്നും, മദ്യവും അകത്താക്കിയ ശേഷം നടന്ന അക്രമാസക്തമായ സെക്‌സ് സെഷനില്‍ കാമുകിയെ കോടീശ്വരനായ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ അടിച്ചുകൊന്നു. സ്വബോധം കൈവിട്ട് പോയതോടെ 26 വയസ്സുള്ള നതാലി കോണലിയെ 40-കാരനായ ജോണ്‍ ബ്രോഡ്ഹഴ്‌സ്റ്റ് കൊലപ്പെടുത്തിയെന്നാണ് ആരോപണം. സ്റ്റെയര്‍കെയ്‌സിന് കീഴില്‍ നഗ്നമായ നിലയില്‍ ചോരയില്‍ കുളിച്ചാണ് നതാലിയുടെ മൃതദേഹം കിടന്നിരുന്നത്. 

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ കിന്‍വെറിലുള്ള 6 ലക്ഷം പൗണ്ട് വിലയുള്ള ഇവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 2016 ഡിസംബര്‍ 18നായിരുന്നു സംഭവം. ഒരു ദിവസം മുഴുവന്‍ മദ്യപിക്കുകയും, കൊക്കെയിന്‍ വലിക്കുകയും ചെയ്ത ശേഷം നടന്ന അക്രമാസക്തമായ സെക്‌സ് സെഷനിടെയായിരുന്നു കൊലപാതകമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. കാമുകി സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പുരുഷന് അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കിയത് കണ്ടെത്തിയതോടെ നതാലിയെ ഒരു പാഠം പഠിപ്പിക്കാന്‍ ജോണ്‍ തീരുമാനിച്ചിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ വാദിക്കുന്നു. 

തലയിലും, നെഞ്ചിലും മനഃപ്പൂര്‍വ്വം കനത്ത ആഘാതം ഏല്‍പ്പിച്ച ശേഷം രക്തം വൃത്തിയാക്കാന്‍ മുഖത്ത് ബ്ലീച്ച് സ്‌പ്രേ ചെയ്യുകയും ചെയ്തു. ദുരൂഹമായ സാഹചര്യങ്ങളിലാണ് നതാലിയുടെ മരണം നടന്നതെന്ന് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ ജൂറിയോട് വ്യക്തമാക്കി. യുവതിയെ സ്‌നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തി ഇവരെ നഗ്നമായ നിലയില്‍ മരിക്കാന്‍ വിടുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 

കാമുകിയ്ക്ക് ഇത്രയും പരുക്കേറ്റിട്ടും ഇയാള്‍ സുഖമായി പോയിക്കിടന്ന് ഉറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടകരമായ സെക്‌സിനിടെ ഏറ്റ പരുക്ക് മൂലമാണ് മരണമെന്നാണ് ജോണിന്റെ വാദം.




കൂടുതല്‍വാര്‍ത്തകള്‍.