CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 15 Seconds Ago
Breaking Now

പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ക്രിമിനല്‍ സംഘത്തിന് 101 വര്‍ഷത്തെ ജയില്‍ശിക്ഷ; 16 വയസ്സ് വരെ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നൂറോളം ഏഷ്യന്‍ പുരുഷന്‍മാര്‍; മയക്കുമരുന്നും, മദ്യവും നല്‍കിയ ശേഷം കുട്ടികളെ കൈമാറി; കുറ്റവാളികള്‍ ഷെഫീല്‍ഡിലെയും, റോത്തര്‍ഹാമിലെയും ഏഷ്യക്കാര്‍

തങ്ങളുടെ കുട്ടിക്കാലം കവര്‍ന്ന് ജീവിതം ദുരിതമാക്കിയ പുരുഷന്‍മാരെക്കുറിച്ച് പെണ്‍കുട്ടികള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്

സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നബാധിതമായ കുടുംബങ്ങളില്‍ നിന്നുമുള്ള കുട്ടികളെ വലയിലാക്കി വ്യാപകമായ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ ആറംഗ ഏഷ്യന്‍ സംഘത്തിന് ആകെ 101 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി. റോത്തര്‍ഹാമിനെ കുപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കേസിലാണ് വിധി. പെണ്‍കുട്ടികളെ പാര്‍ക്കുകളിലും, ആളൊഴിഞ്ഞ കെട്ടിടങ്ങളിലും, പ്രദേശങ്ങളിലും വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 16 വയസ്സില്‍ താഴെയുള്ള അഞ്ച് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ഇവര്‍ ക്രൂരത നടപ്പാക്കിയത്. ഷെഫീല്‍ഡിലും, റോത്തര്‍ഹാമിലും നിന്നുമുള്ള ഏഷ്യക്കാരാണ് ഈ കുറ്റവാളികള്‍. 

തങ്ങളുടെ കുട്ടിക്കാലം കവര്‍ന്ന് ജീവിതം ദുരിതമാക്കിയ പുരുഷന്‍മാരെക്കുറിച്ച് പെണ്‍കുട്ടികള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് 16 വയസ്സ് തികയുന്നത് വരെ നൂറോളം ഏഷ്യന്‍ വംശജരുടെ പീഡനം നേരിടേണ്ടി വന്നതായി ഒരു ഇര വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. കാട്ടില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാകേണ്ടി വരികയും, അവിടെ ഉപേക്ഷിക്കപ്പെട്ട അവസ്ഥയും മറ്റൊരു കുട്ടി പങ്കുവെച്ചു. 'ചെറിയ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ഇതിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയുമാണ് നിങ്ങള്‍ ചെയ്തത്. ഈ കുട്ടികളെ ഇരകളാക്കിയതിന് അവര്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. നിങ്ങളുടെ പ്രവൃത്തി മൂലമാണ് ജീവിതകാലം മുഴുവന്‍ അവര്‍ ബുദ്ധിമുട്ടുന്നത്', ജഡ്ജ് വിധി പ്രസ്താവിക്കവെ വ്യക്തമാക്കി. 

വീടുകളില്‍ സമാധാനപരമായി ജീവിക്കാന്‍ കഴിയാതെ പോയ പെണ്‍കുട്ടികളുടെ സൗഹൃദത്തിന്റെ പേരിലാണ് ഈ ഏഷ്യന്‍ യുവാക്കള്‍ വരുതിയിലാക്കിയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. പിന്നീട് മദ്യവും മയക്കുമരുന്നും നല്‍കിയ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. സംഘത്തിന്റെ നേതാവായ മുഹമ്മദ് ഇമ്രാന്‍ അക്തര്‍ പെണ്‍കുട്ടികളെ കൈമാറാനുള്ള നീക്കങ്ങളും നടത്തി. സംഘടിതമായി കൃത്യമായ ഗൂഢാലോചനയോടെയാണ് അതിക്രമങ്ങള്‍ നടന്നതെന്ന് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ ക്രിമിനല്‍ ഗ്രൂപ്പുകളിലേക്ക് എത്തപ്പെടുന്നതോടെ നിരവധി പേരാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്. 

ഏഷ്യന്‍ വംശജര്‍ക്ക് നാണക്കേട് സൃഷ്ടിക്കാന്‍ പര്യാപ്തമായ ചെയ്തികളാണ് ഈ ചെറുസംഘങ്ങള്‍ നടത്തിയത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ നടത്തിയ പീഡനങ്ങള്‍ പുറത്തുവരുന്നുണ്ട്.  




കൂടുതല്‍വാര്‍ത്തകള്‍.