CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 13 Minutes 53 Seconds Ago
Breaking Now

എന്‍എച്ച്എസ് സര്‍ചാര്‍ജ് 400 പൗണ്ടായി ഉയരും ; നിയമമാക്കാന്‍ മന്ത്രിസഭാ തീരുമാനം ഹൗസ് ഓഫ് കോമണ്‍സിലേക്ക് അയച്ചു

നിയമമാക്കിയാൽ ആറു മാസത്തില്‍ അധികം യുകെയില്‍ കഴിയുന്ന പിആറോ സിറ്റിസണ്‍ഷിപ്പോ ഇല്ലാത്തവര്‍ ജിപിയെ കാണണമെങ്കില്‍ 400 പൗണ്ട് അടക്കേണ്ടിവരും.

എന്‍എച്ച് എസില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാര്‍ക്കടക്കമുള്ളവര്‍ വര്‍ഷം തോറും നല്‍കേണ്ടുന്ന എന്‍എച്ച്എസ് സര്‍ചാര്‍ജ് താമസിയാതെ 200 പൗണ്ടില്‍ നിന്ന് 400 പൗണ്ടായി ഉയര്‍ത്താനൊരുങ്ങുന്നു. മന്ത്രിസഭാ യോഗം അംഗീകരിച്ച് ഹൗസ് ഓഫ് കോമണ്‍സിലേക്ക് അയച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് നിയമമാക്കിയാൽ ആറു മാസത്തില്‍ അധികം യുകെയില്‍ കഴിയുന്ന പിആറോ സിറ്റിസണ്‍ഷിപ്പോ ഇല്ലാത്തവര്‍ ജിപിയെ കാണണമെങ്കില്‍ 400 പൗണ്ട് അടക്കേണ്ടിവരും.

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരെയെങ്കിലും അധിക ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോലിനെ നോക്‌സ് നിരസിച്ചു. പി ആറോ സിറ്റിസണ്‍ഷിപ്പോ ഇല്ലാത്തവര്‍ എന്‍എച്ച്എസ് നഴ്‌സുമാരാണെങ്കിലും ഈ ചാര്‍ജ് നിര്‍ബന്ധമാകും അടച്ചിരിക്കണമെന്നാണ് മിനിസ്റ്റര്‍ പറയുന്നത്.

വര്‍ഷത്തില്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് 200 പൗണ്ടില്‍ നിന്ന് 400 പൗണ്ടാക്കുന്നതിന് എംപിമാര്‍ പിന്തുണയേകുകയും ചെയ്തിട്ടുണ്ട്. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. നിയമമാകുന്നതിന് ഹൗസ ഓഫ് കോമണ്‍സിന്റെ അംഗീകാരം വേണം. ഇത്തരത്തില്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് വിദേശ നഴ്‌സുമാര്‍ക്ക് മേലുണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ താന്‍ പരിഗണിക്കുന്നുവെന്നും അടുത്ത കാലത്ത് അവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ബുദ്ധിമുട്ടൊഴിവാകുമെന്നും ന്യായീകരണമുണ്ട്.

2015 ഏപ്രിലിലായിരുന്നു ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ആരംഭിച്ചിരിക്കുന്നത്. പൗരത്വമേ പിആറോ ഇല്ലാതെ യുകെയില്‍ ആറ് മാസത്തില്‍ അധികം സമയം കഴിയാനെത്തുന്ന യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്നുള്ളവര്‍ നിര്‍ബന്ധമായും ഈ സര്‍ചാര്‍ജ് നല്‍കണമെന്നാണ് അന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നത്. ഇമിഗ്രേഷന്‍ അപേക്ഷ പ്രക്രിയയുടെ ഭാഗമായിട്ടാണ് ഈ നിര്‍ബന്ധിത ചാര്‍ജ് ഈടാക്കുന്നത്. തുടര്‍ന്ന് വിസക്കുള്ള ചെലവുകള്‍ കുത്തനെ ഉയരും.




കൂടുതല്‍വാര്‍ത്തകള്‍.