CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 11 Seconds Ago
Breaking Now

സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം ; കുറിപ്പ് കിട്ടിയ ഉടന്‍ സഭ പിരിച്ചുവിട്ട് സ്പീക്കറും ; ചിത്രങ്ങള്‍ പുറത്ത്

കുറിപ്പ് വായിച്ച ശേഷം സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുന്നതും വീഡിയോയില്‍ കാണാം.

സഭാ നടപടികളുടെ ദൃശ്യങ്ങളില്‍ നിയമസഭാ ജീവനക്കാരന്‍ സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കുന്നത് വ്യക്തമാണ്. കുറിപ്പെഴുതി ജീവനക്കാരന്റെ കൈയ്യില്‍ കൊടുത്തുവിടുന്നതും ഡയസിന് താഴെ ഇരിക്കുന്ന മറ്റൊരു ജീവനക്കാരന് കൈമാറിയ കുറിപ്പ് അദ്ദേഹം മറ്റൊരാള്‍ക്ക് കൈമാറുന്നതും ഈ കുറിപ്പ് സ്പീക്കറില്‍ എത്തിക്കുന്നതുമായ ദൃശ്യം പുറത്ത്. കുറിപ്പ് വായിച്ച ശേഷം സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുന്നതും വീഡിയോയില്‍ കാണാം. 

കുറിപ്പ് കിട്ടിയാണ് സഭ പിരിച്ചുവിടാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. നിയമസഭ മുഖ്യമന്ത്രി തന്നെ തടസ്സപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. സഭ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് നല്‍കി. മന്ത്രി ജലീലിന്റെ ബന്ധുനിയമനം സഭയില്‍ ഉന്നയിക്കാനിരിക്കേയുള്ള ഒളിച്ചോട്ടമാണ് ഭരണപക്ഷം നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.