CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 12 Minutes 21 Seconds Ago
Breaking Now

സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് വനിതാമതില്‍ അല്ല വര്‍ഗീയ മതിലാണെന്ന് രമേശ് ചെന്നിത്തല

വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു

നവേത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ നിര്‍മ്മിക്കുന്നത് വനിതാ മതിലല്ല വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല, വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനോ എല്‍ഡിഎഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ചുവേണം ചെയ്യാന്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനുള്ള പരിപാടിയാണെങ്കില്‍ അതിന് എല്ലാ വിഭാഗങ്ങളേയും സര്‍ക്കാര്‍ പങ്കെടുപ്പിക്കണം. ചരിത്രത്തോട് ചെയ്യുന്ന അനിതീയാണെന്നും ഇതു കേരളത്തിന്റെ മതേതര മൂല്യം തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാലറി ചലഞ്ച് പോലെ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിന് വേണ്ടിയാണ് വനിതാ മതിലില്‍ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.