CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 4 Minutes Ago
Breaking Now

നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന് , ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം തന്നതിന്, പൃഥ്വിരാജ്

മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ആക്ഷനും കട്ടും പറയാന്‍ സാധിച്ചത് സിനിമാ ജീവിതത്തിലെ ഹൈലൈറ്റെന്ന് പൃഥ്വിരാജ്. ലൂസിഫര്‍ ലൊക്കേഷനിലെ അവസാന ദിവസമായിരുന്നു ഇന്നലെ. റഷ്യയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് നന്ദി പറഞ്ഞ് പൃഥ്വിരാജ്

'' ലാലേട്ടന്‍ ലൂസിഫറിനും സ്റ്റീഫന്‍ നേടുംപള്ളിയ്ക്കും വിട പറയുന്ന ദിവസമാണ് ഇന്ന്. ഇന്നുവരെ നടത്തിയതില്‍ ഏറ്റവും വ്യത്യസ്ഥമായ യാത്രയാണത്. ലൂസിഫര്‍ പോലെ ഒരു വലിയ ചിത്രത്തിന്റെ സംവിധാനം  ഏറ്റെടുത്തപ്പോള്‍ അതൊരു ബുദ്ധിപരമായ തീരുമാനമല്ല എന്ന് എന്റെ അഭ്യുദയകാംക്ഷികളില്‍ പലരും പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ എന്റെ സമയം ഞാന്‍ അങ്ങനെയല്ല വിനിയോഗിക്കേണ്ടത് എന്ന്. ഇപ്പോഴും എനിക്കറിയില്ല എന്റെ തീരുമാനം ശരിയാണോയെന്ന്. പക്ഷെ ഒന്നറിയാം, സിനിമയെ കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെ കുറിച്ച് 16 വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തില്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഈ ആറു മാസം കൊണ്ട് പഠിക്കാന്‍ സാധിച്ചു.

നന്ദി ലാലേട്ട, എന്നില്‍ വിശ്വസിച്ചതിന്, നിങ്ങളെ ഡയറക്ട് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്നും സ്‌പെഷ്യല്‍ ആയിരിക്കും, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.