CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 3 Minutes 13 Seconds Ago
Breaking Now

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷമുള്ള അക്രമ സെക്‌സിനിടെ കാമുകി കൊല്ലപ്പെട്ടു; കോടീശ്വര കാമുകന് വെറും 3 വര്‍ഷം ശിക്ഷ; രോഷാകുലരായി കുടുംബം

2016 ഡിസംബര്‍ 18നാണ് നതാലിയും, ബ്രോഡ്ഹഴ്‌സ്റ്റും അക്രമണപരമായ സെക്‌സില്‍ ഏര്‍പ്പെടുന്നത്

അക്രമം ഉപയോഗിച്ചുള്ള സെക്‌സിനിടെ കാമുകി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രോപ്പര്‍ട്ടി വമ്പനായ കാമുകന് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി വിധിച്ചത് മൂന്ന് വര്‍ഷവും എട്ട് മാസവും ജയില്‍ശിക്ഷ. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷമായിരുന്നു സെക്‌സ്. 40-കാരനായ ജോണ്‍ ബ്രോഡ്ഹഴ്‌സ്റ്റാണ് കാമുകി 26-കാരി നതാലി കൊണോലിയെ രക്തത്തില്‍ കിടത്തിയത്. നിയന്ത്രണങ്ങള്‍ വിട്ടതോടെയാണ് 6 ലക്ഷം പൗണ്ട് വിലയുള്ള വീട്ടിലെ സ്റ്റെയര്‍കെയ്‌സിന് കീഴെ ഇവര്‍ മരിച്ചുവീണത്. 

എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ച് സംഭവം അറിയിച്ചത് കാമുകന്‍ തന്നെയാണെന്ന് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കൊലപാതക കുറ്റമാണ് ശതകോടീശ്വരന് എതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പരസ്പര ധാരണയോടെയുള്ള അക്രമ സെക്‌സിനിടെ സാധാരണമായി ചെയ്യുന്ന മര്‍ദ്ദനങ്ങള്‍ മാത്രമാണ് നടന്നതെന്ന് ഇയാള്‍ അവകാശപ്പെട്ടു. ഇത് അംഗീകരിച്ചാണ് കോടതി ശിക്ഷ കുറച്ചത്. 

എന്നാല്‍ നതാലിയെ മര്‍ദ്ദിച്ച് മരിക്കാന്‍ വിട്ട ശേഷം കിടന്നുറങ്ങിയ ബ്രോഡ്ഹഴ്‌സ്റ്റിന് നല്‍കിയ തീരെ കുറഞ്ഞ് പോയെന്നാണ് കുടുംബത്തിന്റെ പരാതി. ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിക്കുകയോ, മാപ്പ് പറയുകയോ പോലും ചെയ്യാതെ എത്ര വലിയ ദുഷ്ടനാണ് താനെന്ന് അയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യവും, കടുത്ത പരുക്കും ഏറ്റാണ് യുവതി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഉടന്‍ എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചിരുന്നെങ്കില്‍ നതാലി ഇപ്പോള്‍ ജീവനോടെ ഇരിക്കുമായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

2016 ഡിസംബര്‍ 18നാണ് നതാലിയും, ബ്രോഡ്ഹഴ്‌സ്റ്റും അക്രമണപരമായ സെക്‌സില്‍ ഏര്‍പ്പെടുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ കിന്‍വറിലുള്ള പ്രോപ്പര്‍ട്ടിയില്‍ വെച്ചായിരുന്നു സംഭവം. 




കൂടുതല്‍വാര്‍ത്തകള്‍.