CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 37 Minutes 5 Seconds Ago
Breaking Now

ട്രെയ്ന്‍ തടഞ്ഞവര്‍ക്ക് പണി കിട്ടി ; കാത്തിരിക്കുന്നത് മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയും ലക്ഷങ്ങളുടെ പിഴയും

പണിമുടക്കു ദിനങ്ങളില്‍ ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വിഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ പൊതുപണിമുടക്കില്‍ സംസ്ഥാനത്ത് വ്യാപകമായി ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കേരളത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി റെയില്‍വേ സുരക്ഷാ സേന  കേസെടുത്തു. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിന് 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ മാത്രം 49 ട്രെയിനുകളാണ് തടഞ്ഞത്. കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ തുടങ്ങിയവിടങ്ങളിലെല്ലാം ട്രെയിന്‍ തടഞ്ഞിരുന്നു. റെയില്‍വേ ആക്ടിലെ 147, 146, 145(ബി), 174 (എ) എന്നീ നാലു വകുപ്പുകളിലായാണ് ഇത്തരം സംഭവങ്ങളില്‍ കേസെടുക്കുന്നത്.രണ്ടു വര്‍ഷംവരെ തടവും പിഴയുമാണു ശിക്ഷ. ഒന്നിലേറെ വകുപ്പുകളില്‍ ശിക്ഷ വിധിച്ചാല്‍ ഇത് മൂന്നര വര്‍ഷം വരെ നീളാം. ട്രെയിന്‍ വൈകിയതു മൂലമുള്ള നഷ്ടം ഉള്‍പ്പെടെ ഭീമമായ തുക പിഴ ചുമത്തുന്ന കാര്യവും പരിഗണനയിലാണ്. ട്രെയിന്‍ വൈകിയതിന് മിനിറ്റിന് 400 രൂപ വീതം പിഴ ചുമത്താനാണു തീരുമാനം.

പണിമുടക്കു ദിനങ്ങളില്‍ ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വിഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്. പത്രങ്ങളിലും ഓണ്‍ലൈന്‍, ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചു വന്ന ചിത്രങ്ങളും വാര്‍ത്തകളും കേസില്‍ തെളിവാകും.

 




കൂടുതല്‍വാര്‍ത്തകള്‍.