CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 39 Minutes 39 Seconds Ago
Breaking Now

50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി കേംബ്രിഡ്ജില്‍ ഗവേഷണം ; മലയാളികള്‍ക്ക് അഭിമാനമായി നികിത

നികിത വ്യത്യസ്ഥ മേഖലകളില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയാണ് കേരളീയര്‍ക്ക് അഭിമാനമാകുന്നത്.

ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എഞ്ചിനീയര്‍മാരില്‍ ഒരാളായി ടെലഗ്രാഫ് തിരഞ്ഞെടുത്ത കോഴിക്കോട് വടകര സ്വദേശിനി നികിത ഹരിയെ തേടി വീണ്ടും അംഗീകാരം. അമ്പതു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എത്തിയ നികിത വ്യത്യസ്ഥ മേഖലകളില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയാണ് കേരളീയര്‍ക്ക് അഭിമാനമാകുന്നത്.

പാരമ്പര്യ ഊര്‍ജസ്രോതസുകളെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രസരണ നഷ്ടം കുറയ്ക്കാന്‍ പോന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നികിതയുടെ ഗവേഷണം. ഗവേഷണത്തിനൊടുവില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സിലിക്കോണിന് പകരം ഗാലിയം ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് നികിത.

സംയുക്ത പദാര്‍ത്ഥങ്ങളോട് ചേര്‍ന്നാല്‍ കൂടുതല്‍ ഉറപ്പും സംവേദക ശേഷിയുമുള്ള ഗാലിയം നൈട്രേറ്റ് വൈദ്യുതി വാഹക ശേഷിയില്‍ മുന്നിലാണെന്ന കണ്ടെത്തലില്‍ നികിത എത്തിച്ചേര്‍ന്നു. ഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ചെറുതാക്കാനും താപ വികരണം കൂടുതല്‍ പുറത്തേക്ക് വിടാനും സഹായിക്കുന്ന തരത്തില്‍ നിര്‍മ്മിക്കാനുതകുന്നതാണ് നികിതയുടെ കണ്ടെത്തല്‍.

നേട്ടത്തിന് പിന്നാലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്ര പഠനത്തിനായി ചേരുകയാണ് അടുത്ത ലക്ഷ്യമെന്ന് നികിത ഫേസ്ബുക്കില്‍ കുറിച്ചു.

വടകര ഇന്റക് ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസിന്റെയും ഗീതയുടേയും മൂത്തമകളാണ് നികിത. 2013ലാണ് കേംബ്രിഡ്ജില്‍ ഗവേഷണം ആരംഭിച്ചത്. നേരത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്ര വിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ നികിത ഇടം പിടിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.