CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 36 Seconds Ago
Breaking Now

മമ്മൂട്ടി അധോലോക നായകനാകുന്ന അമീര്‍ ബജറ്റ് 40 കോടി രൂപ !

മമ്മൂട്ടി അധോലോക നായക പരിവേഷത്തിലെത്തുന്ന ചിത്രം അമീര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അമീറിന്റെ ബജറ്റ് 40 കോടി രൂപയാണെന്നും നാല് മാസത്തെ ഡേറ്റ് മമ്മൂട്ടി ചിത്രത്തിനായി മാറ്റി വെച്ചിരിക്കുന്നു എന്നുമാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.  അങ്ങിനെയെങ്കില്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാങ്സ്റ്റര്‍ ചിത്രമാകും അമീര്‍.

വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഹനീഫ് തിരക്കഥയെഴുതുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അധോലോകനായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതു കൊണ്ട് തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ദുബായ് തന്നെയായിരിക്കും. ചിത്രം നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സും ആന്റോ ജോസഫും ചേര്‍ന്നാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.