CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 37 Seconds Ago
Breaking Now

നടി ലീന മരിയ പോള്‍ വീണ്ടും പോലീസിന് മൊഴി നല്‍കി ; അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജാരാകാതെ മൂന്നാഴ്ച മുങ്ങിയ നടി ഒടുവില്‍ എല്ലാം വെളിപ്പെടുത്തി

രവി പൂജാരിയുമാറ്റി എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നടി നല്‍കിയിരുന്നില്ല

കൊച്ചിയിലെ ബ്യൂട്ടിസലൂണ്‍ വെടിവയ്പ് കേസില്‍ സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോള്‍ വീണ്ടും പൊലീസിന് മൊഴിനല്‍കി. അഭിഭാഷകന്റെ വീട്ടില്‍വച്ച് അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസ് നോട്ടിസ് നല്‍കിയതു പ്രകാരമാണു രണ്ടാം വട്ടവും മൊഴി നല്‍കുന്നതിനായി ലീന മരിയ പോള്‍ ഹാജരായത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി. ഷംസിന്റെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാതെ ലീന മുങ്ങി നടക്കുകയായിരുന്നു.

മുംബൈയിലെ കുറ്റവാളി രവി പൂജാരിയുടെ സംഘമാണ് വെടിവയ്പിനു പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 25 കോടി രൂപ ആവശ്യപ്പെട്ട് രവി പൂജാരി നേരത്തേ ലീനയെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഇയാളുമായി  എന്ത് ഇടപാടാണ് ഉള്ളതെന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം നടി നല്‍കിയിരുന്നില്ല. അതിനാലാണ് ലീനയെ വീണ്ടും വിളിപ്പിച്ചത്.

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ 'നെയ്ല്‍ ആര്‍ടിസ്ട്രി' എന്ന സലൂണില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് ഉച്ചയ്ക്ക് 2.50നാണ് വെടിവയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.