CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 41 Seconds Ago
Breaking Now

നിന്റെ വാഷ് ചെയ്യാത്ത ടീ ഷര്‍ട്ട് തരുമോ ; അശ്ലീല ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി നടി നമിത പ്രമോദ്

നടിമാര്‍ നേരിടേണ്ടി വരുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് കണക്കില്ല. ഇത്തരത്തില്‍ മോശം സംഭാഷണം നടത്തുന്നവര്‍ക്കെതിരെ നടി ഗായത്രി അരുണും നേഹ സക്‌സേനയും രംഗത്ത് വന്നത് അടുത്തിടെയാണ്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നമിത പ്രമോദ്.

നിന്റെ വാഷ് ചെയ്യാത്ത ടീ ഷര്‍ട്ട് തരുമോയെന്നാണ് ഒരാളുടെ ചോദ്യം. ഉടന്‍ തന്നെ നമിത മറുപടിയുമായി എത്തി. ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും.യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.'

നിമിഷങ്ങള്‍ക്കകം നമിതയുടെ മറുപടി വൈറലായി. വാഷ് ചെയ്യാത്ത നിരവധി ഷര്‍ട്ടുകള്‍ സ്ത്രീകള്‍ അയാളുടെ വിലാസത്തില്‍ അയച്ചു കൊടുക്കുകയാണ് വേണ്ടതെന്ന നിരവധി കമന്റുകളും പ്രചരിച്ചു. നമിതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തു വരികയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.