CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 51 Seconds Ago
Breaking Now

പ്രണയത്തിലാണെങ്കില്‍ പങ്കാളിയുടെ പശ്ചാത്തലം അറിയാം ; ക്രിമിനലുകളെ കെട്ടി അബദ്ധം പിണയണ്ട ; നിയമവുമായി തെരേസ മേ

പങ്കാളിയുടെ പശ്ചാത്തലം പരിശോധിക്കാന്‍ സഹായിക്കുന്ന പുതിയ നിയമ നിര്‍മ്മണത്തിന് ഒരുങ്ങി തെരേസ മേ സര്‍ക്കാര്‍.

പ്രണയിക്കുമ്പോള്‍ കാമുകനില്‍ ഗുണങ്ങള്‍ മാത്രമേ കാണാറുള്ളൂ. വിവാഹ ശേഷമാണ് പലപ്പോഴും യഥാര്‍ത്ഥ സ്വഭാവം അറിയുക. ഗാര്‍ഹിക പീഡനം ഏറുന്ന കാത്ത് പങ്കാളിയുടെ പശ്ചാത്തലം പരിശോധിക്കാന്‍ സഹായിക്കുന്ന പുതിയ നിയമ നിര്‍മ്മണത്തിന് ഒരുങ്ങി തെരേസ മേ സര്‍ക്കാര്‍.

ഗാര്‍ഹിക പീഡനത്തിന് ഇരയായി മരിച്ച വീട്ടമ്മയുടെ പേരിലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. മുന്‍ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ട ക്ലെയര്‍ വുഡ് എന്ന വീട്ടമ്മയുടെ പേരില്‍ ക്ലെയേഴ്‌സ് നിയമം അറിയപ്പെടുക. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച് ജോര്‍ജ് ആപ്പിള്‍ടണാണ് ക്ലെയറിനെ കഴുത്ത് ഞെരിച്ച് കൊന്നത്. മറ്റൊരു സ്ത്രീയെ അപമാനിച്ചതിന് മൂന്നു വര്‍ഷം തടവു ശിക്ഷ അനുഭവിച്ചയാളാണ് ജോര്‍ജെന്ന് ക്ലെയര്‍ വിവാഹ ശേഷമാണ് അറിഞ്ഞത്.

പുതിയ നിയമം വരുന്നതോടെ ആണിനും പെണ്ണിനും പങ്കാളിയുടെ പശ്ചാത്തലം പരിശോധിക്കാന്‍ കഴിയും. സാമ്പത്തികമായും ശാരീരികമായും പീഡനങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കുന്നതിന് നിയമം സഹായിക്കുമെന്നാണ് കരുതുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവരെ സഹായിക്കുന്നതിന് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതും നിയമത്തിന്റെ പരിധിയില്‍ ഉണ്ട്. ബ്രിട്ടനില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവര്‍ക്ക് കുടുംബ കോടതിയില്‍ അവരെ പീഡിപ്പിച്ചവരുടെ വിചാരണയ്ക്ക് വിധേയരാകേണ്ട അവസ്ഥയുണ്ട്. വിചാരണ വേളയില്‍ ഇത്തരം സാഹചര്യങ്ങളുണ്ടാകുന്നത് പുതിയ നിയമം വരുന്നതോടെ ഇല്ലാതാകും. പങ്കാളിയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടും. ശാരീരികമായ പീഡനങ്ങള്‍ക്ക് അപ്പുറം മാനസികമായ പീഡനങ്ങളും നിയമത്തിന്റെ പരിധിയിലാകുകയാണ്.

സര്‍ക്കാരിനും വലിയ രീതിയില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്. 2016-17 കാലയളവില്‍ കുറ്റകൃത്യങ്ങള്‍ ഇംഗ്ലണ്ടിനും വെയില്‍സിനും 66 ബില്യണ്‍ പൗണ്ടോളം ബാധ്യതയുണ്ടാക്കി. ഇതില്‍ 47 ബില്യണ്‍ പൗണ്ടും ശാരീരികമായ ആക്രമങ്ങള്‍ നേരിട്ടുന്നവര്‍ക്ക് വേണ്ടി ചെലവഴിച്ചതാണ്. ഹെല്‍ത്ത് സര്‍വീസിന് 2.3 ബില്യണ്‍ പൗണ്ട് ചെലവിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.