CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes 27 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ സേവനങ്ങള്‍ക്ക് കട്ട്, എന്നിട്ടും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവിന് കുറവില്ല; ഏപ്രില്‍ മുതല്‍ ഭൂരിപക്ഷം കൗണ്‍സിലുകളും ടാക്‌സ് ചുരുങ്ങിയത് 2.5% വര്‍ദ്ധിപ്പിക്കും; ജനങ്ങളുടെ കണ്ണ് നിറയും!

രണ്ടട്ടം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന കൗണ്‍സിലുകള്‍ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നതാണ് അവസ്ഥ

ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ലോക്കല്‍ അധികൃതരും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ജനങ്ങള്‍ക്ക് ടാക്‌സ് വര്‍ദ്ധനവിന്റെ ചൂടറിയാം. പത്ത് കൗണ്‍സിലുകളില്‍ ഒരെണ്ണം വീതം 5% വര്‍ദ്ധനവാണ് പ്രഖ്യാപിക്കുക. പണപ്പെരുപ്പത്തിന്റെ ആഘാതം കുറഞ്ഞ് വരുന്നതിനിടെയാണ് ജനങ്ങളുടെ മേല്‍ ഇടിത്തീയായി ഈ ടാക്‌സ് വര്‍ദ്ധനവ് എത്തുന്നത്. 

97 ശതമാനം ടൗണ്‍ഹാളുകളും ടാക്‌സ് വര്‍ദ്ധനവ് നടപ്പാക്കുമെന്ന് ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ഫൊര്‍മേഷന്‍ യൂണിറ്റ് വ്യക്തമാക്കി. കാല്‍ ശതമാനം കൗണ്‍സിലുകള്‍ 2.5 ശതമാനം വര്‍ദ്ധനവ് നടപ്പാക്കും. 13 ശതമാനം കൗണ്‍സിലുകള്‍ 5 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനവാണ് ഉദ്ദേശിക്കുന്നത്. ടാക്‌സ് വര്‍ദ്ധിക്കുമ്പോഴും മറുവശത്ത് സേവനങ്ങള്‍ വെട്ടിച്ചുരുക്കുമെന്നതാണ് ഇതിന്റെ മറുവശം. 

സോഷ്യല്‍ കെയര്‍, ഭവനരഹിതര്‍ക്കുള്ള പിന്തുണ തുടങ്ങിയ ഫ്രണ്ട്-ലൈന്‍ സര്‍വ്വീസുകളാണ് രാജ്യത്തെ കൗണ്‍സിലുകള്‍ വെട്ടിച്ചുരുക്കുന്നത്. ലൈബ്രറികളുടെ പ്രവര്‍ത്തനമാണ് കാല്‍ഭാഗം കൗണ്‍സിലുകള്‍ കുറയ്ക്കുന്നത്. മറ്റു ചില കൗണ്‍സിലുകള്‍ മാലിന്യ ശേഖരണവും, റിസൈക്ലിംഗും കുറയ്ക്കാനും ലക്ഷ്യമിടുന്നു. പാര്‍ക്കിംഗ് ടിക്കറ്റും, പിഴയുമൊക്കെയായി റോഡില്‍ നിന്നും വന്‍ലാഭം കൊയ്യുമ്പോഴും റോഡിന്റെ വികസനത്തിനും, മെയിന്റനന്‍സിനുമായി ചില്ലിക്കാശ് ഇറക്കേണ്ടെന്നാണ് 38% പേര്‍ നിശ്ചയിക്കുന്നത്. 

രണ്ടട്ടം കൂട്ടിമുട്ടിയ്ക്കാന്‍ പാടുപെടുന്ന കൗണ്‍സിലുകള്‍ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് എല്‍ജിഐയു ചീഫ് എക്‌സിക്യൂട്ടീവ് ജോന്നാഥന്‍ കാര്‍-വെസ്റ്റ് പറയുന്നത്. സേവനങ്ങള്‍ വെട്ടിക്കുറച്ചാലും ജനങ്ങളില്‍ നിന്നും കൂടുതല്‍ നികുതി പിരിച്ചാല്‍ മാത്രമേ പല കൗണ്‍സിലുകള്‍ക്കും പിടിച്ച് നില്‍ക്കാന്‍ സാധിക്കൂവെന്നതാണ് അവസ്ഥ.  




കൂടുതല്‍വാര്‍ത്തകള്‍.