CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 25 Seconds Ago
Breaking Now

ഒരാഴ്ച നീണ്ട സുഖവാസം അവസാനിക്കുന്നു; യുകെയില്‍ മഞ്ഞ് തിരിച്ചെത്തും; അടുത്ത ആഴ്ചയോടെ താപനില മൈനസിലേക്ക് മടങ്ങുമെന്ന് മെറ്റ് ഓഫീസ്; എന്‍എച്ച്എസില്‍ ശൈത്യകാല സമ്മര്‍ദം വര്‍ദ്ധിക്കുമെന്ന് ആശങ്ക

കാലാവസ്ഥ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ രോഗങ്ങള്‍ എളുപ്പം പിടിപെടാനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു

ഏതാനും ദിവസങ്ങളായി സുഖകരമായ കാലാവസ്ഥ ആസ്വദിച്ച് വരികയായിരുന്ന യുകെയിലേക്ക് മഞ്ഞ് തിരിച്ചെത്തുന്നു. അടുത്ത ആഴ്ചയോടെ മഞ്ഞ് വീഴ്ച പുനരാരംഭിക്കുമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. ആഴ്ചാവസാനം 15 സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്ന ശേഷമാണ് വെയില്‍ മായുന്നത്. ഫെബ്രുവരി ആദ്യം തണുത്തുറഞ്ഞ കാലാവസ്ഥ അനുഭവിച്ചതിന് പിന്നാലെയാണ് ചൂടേറിയ കാലാവസ്ഥ തേടിയെത്തിയത്. 

അടുത്ത ആഴ്ച താപനില താഴേക്ക് വീഴുമ്പോള്‍ രാജ്യത്തിന്റെ നോര്‍ത്തേണ്‍ ഭാഗങ്ങളിലാണ് ആദ്യം അനുഭവപ്പെട്ട് തുടങ്ങുക. ഫെബ്രുവരി അവസാനത്തോടെ മഞ്ഞ് വീണ്ടും തിരിച്ചെത്തുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. പൂജ്യം മുതല്‍ രണ്ട് ഡിഗ്രി വരെയാകും താപനില. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മഴയ്ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഇതിന് ശേഷവും താപനില സാധാരണ നിലയിലേക്ക് എളുപ്പം മടങ്ങില്ലെന്നും പ്രവചനക്കാര്‍ പറയുന്നു. 

സൗത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. കെന്റ് മുതല്‍ ഡിവോണ്‍ വരെ കാഴ്ച പ്രശ്‌നമായതിനാല്‍ യെല്ലോ മുന്നറിയിപ്പാണ് ഇന്നലെ നല്‍കിയിരുന്നത്. ആഴ്ചാവസാനം സുഖകരമായ കാലാവസ്ഥ ആസ്വദിച്ച ശേഷമാണ് താപനില രൂപംമാറുന്നത്. ഇതോടെ എന്‍എച്ച്എസില്‍ ശൈത്യകാല സമ്മര്‍ദം വര്‍ദ്ധിക്കുമെന്ന ആശങ്കയുമുണ്ട്. കാലാവസ്ഥ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ രോഗങ്ങള്‍ എളുപ്പം പിടിപെടാനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു.




കൂടുതല്‍വാര്‍ത്തകള്‍.