CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Minutes 45 Seconds Ago
Breaking Now

മൈക്കിള്‍ ജാക്‌സന്റെ പീഡനം ; ചിമ്പാന്‍സി ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണെ വിടാതെ പിന്തുടര്‍ന്ന് വിവാദങ്ങള്‍. വളര്‍ത്തിയിരുന്ന ചിമ്പാന്‍സി ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. ബബിള്‍സ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ചിമ്പാന്‍സിയെ ജാക്‌സണ്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്. ലൈംഗിക പീഡനക്കേസില്‍ 2003 ല്‍ ജാക്‌സണ്‍ വിവാദത്തിലായ സമയത്താണ് ചിമ്പാന്‍സി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ബബിള്‍സ് മരിച്ചില്ല.

'ജാക്‌സണ്‍ ബബിള്‍സിനെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. മുഖത്തും വയറ്റിലും ഇടിച്ചിട്ടുണ്ട്. അത് അനുഭവിച്ച എല്ലാ പീഡനങ്ങള്‍ക്കും ഉത്തരവാദി ജാക്‌സണ്‍ മാത്രമാണ്'ഫ്‌ലോറിഡയിലുള്ള സെന്റര്‍ ഫോര്‍ ഏപ്‌സിലാണ് ബബിള്‍സ് ഇപ്പോള്‍ ജീവിക്കുന്നത്. പ്രൈമറ്റോളജിസ്റ്റ് ഡെയിം ജെയിം ഗുഡോള്‍ പറഞ്ഞതായി എന്‍.എം.ഇ റിപ്പോര്‍ട്ട് ചെയ്തു.

1980 ലാണ് ബബിള്‍സിനെ ജാക്‌സണ്‍ ദത്തെടുക്കുന്നത്. ലോസ് ആഞ്ജലീസിലെ ജാക്‌സന്റെ വസതിയിലായിരുന്നു ബബിള്‍സിനെ പാര്‍പ്പിച്ചിരുന്നത്. പിന്നീട് നെവര്‍ലാന്റ് റാഞ്ചിലേക്ക് കൊണ്ടുപോയി.

തന്റെ കുട്ടികള്‍ ബബിള്‍സിനരികില്‍ സുരക്ഷിതരല്ലെന്ന് തോന്നിയ ജാക്‌സണ്‍ അതിനെ കാലിഫോര്‍ണിയയിലെ ഒരു ആനിമല്‍ ട്രെയ്‌നറിന് കൈമാറി. 2003 ലാണ് ബബിള്‍സ് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയപ്പെടുന്നത്. എന്നാല്‍ എങ്ങിനെ ചെയ്തു എന്നതിലൊന്നും വ്യക്തതയില്ല.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.