CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 57 Seconds Ago
Breaking Now

ബഡായി ബംഗ്ലാവ് വീണ്ടും വരുന്നു ; രമേഷ് പിഷാരഡിയും ആര്യയുമുണ്ടാകില്ലേ ?

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ബഡായി ബംഗ്ലാവ് ടീം വീണ്ടുമെത്തുന്നു. ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രൊമോ പുറത്തു വിടുകയും ചെയ്തു. 

പഴയ താമസക്കാര് പോയെന്നും പുതിയ താമസക്കാരാണ് ബംഗ്ലാവിലേക്ക് വരുന്നതെന്നും മുകേഷ് പറയുന്നതാണ് പ്രൊമോ വീഡിയോയിലെ ആകര്‍ഷണം. അതാരാണ് എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്. ബഡായി ബംഗ്ലാവിന്റെ ആദ്യ പതിപ്പില്‍ രമേഷ് പിഷാരടിയും ആര്യയും പ്രസീതയും മനോജ് ഗിന്നസും വീണാ നായരുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ഇവര്‍ക്കൊപ്പം ധര്‍മ്മജനുമുണ്ടായിരുന്നെങ്കിലും സിനിമയില്‍ തിരക്കു വര്‍ധിച്ചപ്പോള്‍ ധര്‍മ്മജന്‍ പോയിരുന്നു. 

എന്നാല്‍ പുതിയ പതിപ്പില്‍ പഴയ താമസക്കാരും പുതിയ താമസക്കാരും തമ്മില്‍ വലിയ വഴക്കാണെന്നും പ്രൊമോ ടീസറില്‍ പറയുന്നുണ്ട്. ബഡായി ബംഗ്ലാവില്‍ വഴക്കു തുടങ്ങി. പുതിയ താമസക്കാരും വ്യത്യസ്തരായ അതിഥികളുമായി പ്രേക്ഷകരിലേക്ക് ഉടന്‍ ബഡായി ബംഗ്ലാവെത്തുമെന്നാണ് വിവരം. 

 




കൂടുതല്‍വാര്‍ത്തകള്‍.