CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 49 Minutes 28 Seconds Ago
Breaking Now

ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണം ; മുന്‍ മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ ആലപ്പുഴ നഗരസഭ 2.73 കോടി രൂപ പിഴചുമത്തി

റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തല്‍.

മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി എംഎല്‍എയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണത്തിന് ആലപ്പുഴ നഗരസഭ 2.73 കോടി രൂപ പിഴചുമത്തി. നഗരസഭാ സെക്രട്ടറിയുടെ ശുപാര്‍ശ കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് കണ്ടെത്തല്‍. പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് കെട്ടിടം പൊളിച്ചുകളയുമെന്ന് ആലപ്പുഴ നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനോടൊപ്പം രേഖകളും ഹാജരാക്കണം. റിസോര്‍ട്ടിലെ പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്നാണ് ആലപ്പുഴ നഗരസഭയുടെ കണ്ടെത്തല്‍. 

നെല്‍വയല്‍, നദീതട സംരക്ഷണ നിയമം നിലവില്‍വന്നശേഷമാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ നിര്‍മ്മാണം നടന്നിരിക്കുന്നത്. ഈ കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല. കൂടാതെ കെട്ടിടങ്ങളുടെ നികുതിയും അടച്ചിട്ടില്ല. ഇക്കാര്യങ്ങളും നഗരസഭ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെട്ടിടങ്ങളില്‍ 10 എണ്ണം കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. 2012 മുതല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളാണിവ. ലേക്ക് പാലസില്‍ നടന്നിരിക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.