CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 29 Seconds Ago
Breaking Now

ആ ചിത്രം കണ്ട് പ്രിയങ്ക ചോപ്ര ഗര്‍ഭിണിയെന്ന് ആരാധകര്‍ ; വിശദീകരണവുമായി അമ്മ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രം ചര്‍ച്ചയായിരുന്നു. അടുത്തിടെ പ്രിയങ്ക പങ്കെടുത്ത ഡിസൈനേഴ്‌സ് ഷോയിലെ ചിത്രമാണ് ചര്‍ച്ചയ്ക്ക് കാരണം. ചിത്രത്തില്‍ പ്രിയങ്കയ്ക്ക് അല്‍പ്പം വയര്‍ തോന്നുന്നുണ്ട്. ഇത് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമായി. വാര്‍ത്തയോട് അമ്മ മധു ചോപ്ര പ്രതികരിച്ചിരിക്കുകയാണ്.

'' ആ വസ്ത്രത്തില്‍ അവള്‍ അതി സുന്ദരിയായിരുന്നു. ചില ചിത്രങ്ങളില്‍ മാത്രമേ കുഴപ്പം തോന്നുന്നുള്ളൂ. അതുപക്ഷെ മകള്‍ ഗര്‍ഭിണിയായത് കൊണ്ടല്ല, ക്യാമറയുടെ ആംഗിള്‍ ശരിയല്ലാത്തത് കൊണ്ടാണ്. ആ ഔട്ട് ഫിറ്റില്‍ വേറേയും ചിത്രങ്ങളുണ്ട്. അവയൊക്കെ നല്ല ഒന്നാന്തരമായാണ് പകര്‍ത്തിയിരിക്കുന്നത്, മധുചോപ്ര പറയുന്നു.

ഇതേകുറിച്ച് പ്രിയങ്കയുമായി സംസാരിച്ചു. ' എനിക്കൊരു ഇടവേള തരൂ എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. ആ ഫോട്ടോഷൂട്ട് നടക്കുമ്പോള്‍ അവള്‍ ക്ഷീണിതയായിരുന്നു. അതുകൊണ്ടാണ് മോശമായ പോസില്‍ ആ ചിത്രം എടുത്തത് , മധു പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.