CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 20 Minutes 46 Seconds Ago
Breaking Now

സ്ട്രീറ്റ് റേസ് ഇന്ത്യന്‍ വംശജരായ കുട്ടികളുടെ ജീവനെടുത്തു; അമ്മയ്‌ക്കൊപ്പം കാറില്‍ സഞ്ചരിച്ച ഒരു വയസ്സും, പത്ത് വയസ്സുമുള്ള കുട്ടികള്‍ വോള്‍വര്‍ഹാംപ്ടണില്‍ കൊല്ലപ്പെട്ടു; 31-കാരനായ ഡ്രൈവര്‍ അറസ്റ്റില്‍; യുകെ ഇന്ത്യക്കാര്‍ ഞെട്ടലില്‍

ബര്‍മിംഗ്ഹാം ന്യൂ റോഡ് ലോണ്‍സ്‌വുഡ് അവെന്യുവും കൂടിച്ചേരുന്ന സ്ഥലത്ത് നിന്നുമുള്ള അപകടദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നടുറോഡില്‍ കാര്‍ റേസിംഗ് നടത്തുന്നവര്‍ മറ്റുള്ളവര്‍ക്ക് കൂടി അപകടം വരുത്തിവെയ്ക്കുകയാണ്. റേസിംഗിന്റെ പേരില്‍ കുതിച്ചുപായുമ്പോള്‍ ഇതൊന്നും അറിയാതെ സഞ്ചരിക്കുന്ന നിരപരാധികളാണ് കൊല്ലപ്പെടുക. ഇന്നലെ വൈകുന്നേരം വോള്‍വര്‍ഹാംപ്ടണിലുണ്ടായ ഇത്തരമൊരു സംഭവത്തില്‍ അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജരായ പത്ത് വയസ്സുകാരന്‍ സഞ്ജയ് സിംഗ്, സഹോദരന്‍ 23 മാസം പ്രായമുള്ള പവന്‍വീര്‍ എന്നിവരാണ് കൊലപ്പെട്ടത്. ഇവരുടെ ബിഎംഡബ്യു കാറില്‍ ബെന്റ്‌ലെ കോണ്ടിനെന്റല്‍ വന്നിടിക്കുകയായിരുന്നു. 

അപകടത്തില്‍ ഇവരുടെ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു, ഇവര്‍ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പാരാമെഡിക്കുകള്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ 'എന്റെ കുഞ്ഞുങ്ങള്‍, എന്റെ കുഞ്ഞുങ്ങള്‍' എന്ന് ഉറക്കെ നിലവിളിക്കുന്ന അമ്മയെ കണ്ട് ദൃക്‌സാക്ഷികളും അങ്കലാപ്പിലായി. ബെന്റ്‌ലെ ഓടിച്ചിരുന്നുവെന്ന് കരുതുന്ന 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് ഇയാള്‍ കാഴ്ചക്കാരോട് വാദിച്ചത്. ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ടു. 

ദുരന്തത്തില്‍ കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് ഡഡ്‌ലിയില്‍ താമസിക്കുന്ന സഹോദരങ്ങളുടെ കുടുംബം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട അപകടകാരിയെ പിടികൂടാനും, നീതിക്ക് മുന്നിലെത്തിക്കാനും ദൃക്‌സാക്ഷികള്‍ പോലീസിനെ സഹായിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബെന്റ്‌ലെയും, മറ്റൊരു ഔഡി കാറും തമ്മിലാണ് സ്ട്രീറ്റ് റേസ് നടന്നതെന്നാണ് കരുതുന്നത്. അപകടത്തിന് പിന്നാലെ ഔഡി ഡ്രൈവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 

ബര്‍മിംഗ്ഹാം ന്യൂ റോഡ് ലോണ്‍സ്‌വുഡ് അവെന്യുവും കൂടിച്ചേരുന്ന സ്ഥലത്ത് നിന്നുമുള്ള അപകടദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത വിധം പരുക്കേറ്റിരുന്നതായും, ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ആംബുലന്‍സ് സര്‍വ്വീസ് വക്താവ് സ്ഥിരീകരിച്ചു. അമ്മയെ ബര്‍മിംഗ്ഹാം ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.