CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 46 Seconds Ago
Breaking Now

തൈമൂര്‍ പട്ടിണി കിടക്കുകയല്ല ; ട്രോളര്‍മാരെ വിമര്‍ശിച്ച് കരീന

സോഷ്യല്‍മീഡിയയിലെ താരമാണ് കരീന സെയ്ഫ് ദമ്പതികളുടെ മകന്‍ തൈമൂര്‍ അലിഖാന്‍. മകനെ നോക്കാത്ത അമ്മയാണ് കരീനയെന്നും കുഞ്ഞിനെ പട്ടിണിക്കിടുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കരീന. ടെലിവിഷന്‍ പരിപാടിക്കിടെയാണ് വിമര്‍ശനം.

അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല, സത്യത്തില്‍ അവന്‍ കുറച്ചേറെ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അവനിപ്പോള്‍ നന്നായി തടിക്കാന്‍ തുടങ്ങിയിട്ടുണ്ട്, കരീന പറഞ്ഞു.

എന്താണ് മാധ്യമങ്ങള്‍ ചെയ്യുന്നത്, തൈമൂര്‍ എന്താണ് കഴിക്കുന്നത്, എവിടെയാണ് പോകുന്നത്. ഇങ്ങനെ മാധ്യമങ്ങള്‍ വിടാതെ പിന്തുടരുകയാണ്. വല്ലപ്പോഴുമാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ എന്നും അങ്ങനെ ആണെങ്കിലോ, അവന് രണ്ടുവയസേ പ്രായമുള്ളൂ, പാപ്പരാസികള്‍ക്കെതിരെ കരീന പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.