CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 11 Seconds Ago
Breaking Now

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തില്‍ ; അടുത്ത വര്‍ഷം റിലീസിനെത്തും

ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ അവസാന ഘട്ടത്തില്‍. മൂന്ന് നാല് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഇനി അവേശേഷിക്കുന്നത്. നടന്‍ മോഹന്‍ലാലാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ അറിയിച്ചത്. ചിത്രം ഏറ്റവും മികച്ചതാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും, വലിയൊരു സിനിമ വെറും മൂന്നു മാസം കൊണ്ട് ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വന്‍ താരനിരയാണ് ചിത്രത്തിലുള്ളത് . മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്. പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പൂജ കുമാര്‍, നെടുമുടി വേണു, ബാബുരാജ്, മാമുക്കോയ, ഗണേഷ് കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.