CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 45 Seconds Ago
Breaking Now

വൈ ഐആം എ ഹിന്ദു പ്രചാരണത്തിന് ഉപയോഗിച്ചു ; ശ്രദ്ധയില്‍പ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം ഡിസിസി പ്രസിദ്ധീകരിച്ച പോസ്റ്ററിലാണ് തരൂരിന്റെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ശശി തരൂര്‍ വൈ ഐആം എ ഹിന്ദു എന്ന പുസ്തകം ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം വീണ. മത വിഭാഗത്തെ ലക്ഷ്യമാക്കി പ്രചാരണം നടത്തുന്നതിനായി മനപൂര്‍വ്വമാണ് പുസ്തകത്തിന്റെ പേര് ഉപയോഗിച്ചതെന്ന് കാണിച്ച് ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരം ഡിസിസി പ്രസിദ്ധീകരിച്ച പോസ്റ്ററിലാണ് തരൂരിന്റെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. എഴുത്തുകാരന്‍, ചിന്തകന്‍, പ്രഭാഷകന്‍ , നയതന്ത്രജ്ഞന്‍, രാഷ്ട്ര തന്ത്രജ്ഞന്‍ എന്നീ വിശേഷങ്ങളും പോസ്റ്ററിലുണ്ട്. പുസ്തകത്തിന്റെ പുറംചട്ടയില്‍ ഗണപതിയുമുണ്ട്. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതും മതവിഭാഗത്തെ ലക്ഷ്യമാക്കുന്നതും തിരഞ്ഞെടുപ്പ് ലംഘനമാണ്. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയത് .




കൂടുതല്‍വാര്‍ത്തകള്‍.