CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 1 Minutes 6 Seconds Ago
Breaking Now

29 തവണ ഹിമാലയം കയറിയ 99കാരന്‍; നൂറാം വയസ്സില്‍ അടുത്ത ഹിമാലയന്‍ യാത്രയ്‌ക്കൊരുങ്ങി ഒരു മലയാളി യാത്രികരുടെ ഹൃദയം നിറയ്ക്കുന്നു

'ഈ വര്‍ഷം സുപ്രധാനമാണ്. ഹിമാലയന്‍ യാത്ര 30ാം തവണയിലേക്ക് എത്തും. ഒക്ടോബറിലാണ് അത്, ആ സമയത്ത് അസുഖങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ', ചിത്രം നമ്പൂതിരിപ്പാട് കൂട്ടിച്ചേര്‍ത്തു.

ഒന്‍പതാം വയസ്സിലാണ് ഹിമാലയത്തെക്കുറിച്ച് ഇദ്ദേഹം കേട്ടറിയുന്നത്. വശ്യമനോഹരമായ മലനിരകളെക്കുറിച്ചുള്ള കഥകള്‍ക്ക് പുറമെ മലപ്പുറത്തെ തന്റെ ഗ്രാമമായ മൂക്കുതലയില്‍ നിന്നും ഉത്തരാഖണ്ഡിലെ ബദരീനാഥിലേക്ക് പോയ അയല്‍ക്കാരനെയും കുറിച്ച് കേട്ടത് ചിത്രന്‍ നമ്പൂതിരിപ്പാടെന്ന ഒന്‍പത് വയസ്സുകാരനില്‍ ആവേശം നിറച്ചു. 80 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഹിമാലയ യാത്ര പതിവാക്കുന്ന ഒരാളായി മാറുമെന്ന് അദ്ദേഹം സ്വപ്നം പോലും കണ്ടുകാണില്ല. 

ചിത്രന്‍ നമ്പൂതിരിപ്പാടിന് ഇപ്പോള്‍ പ്രായം 99. മൂന്ന് ദശകങ്ങളായി ഇടവേളകളില്ലാതെ എല്ലാവര്‍ഷവും ഒക്ടോബറില്‍ അദ്ദേഹം ഹിമാലയത്തിലേക്ക് യാത്ര തിരിക്കും. 1990ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം. ബദ്രിനാഥ്, കേദാര്‍നാഥ് തുടങ്ങി ഹിമാലയത്തിലെ പ്രധാന ഇടങ്ങള്‍ കണ്ടുമടങ്ങി. അന്ന് മുതല്‍ ഓരോ വര്‍ഷവും ഇത് മുടക്കമില്ലാതെ തുടര്‍ന്നു. 2019 ഒക്ടോബറില്‍ നൂറാം വയസ്സ് തികയുമ്പോഴും തന്റെ യാത്രക്ക് മുടക്കമുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. 

'ഈ വര്‍ഷം സുപ്രധാനമാണ്. ഹിമാലയന്‍ യാത്ര 30ാം തവണയിലേക്ക് എത്തും. ഒക്ടോബറിലാണ് അത്, ആ സമയത്ത് അസുഖങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ', ചിത്രം നമ്പൂതിരിപ്പാട് കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ വലിയ നദികളുടെ ഉത്ഭവ കേന്ദ്രമെന്നതാണ് ഹിമാലയത്തെ സംബന്ധിച്ച് തന്നെ ഏറ്റവും ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്ത്യയും മറ്റും രാജ്യങ്ങളും തമ്മിലുള്ള അതിരായി ഈ മലനിരകള്‍ തലയുയര്‍ത്തി നില്‍ക്കുന്നുവെന്നും ചിത്രന്‍ നമ്പൂതിരിപ്പാട് ചൂണ്ടിക്കാണിക്കുന്നു. 

വിദ്യാഭ്യാസ മേഖലയിലെ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ ഗ്രാമത്തിലെ ആദ്യ ഹൈസ്‌കൂള്‍ സ്ഥാപിച്ചതും ചിത്രന്‍ നമ്പൂതിരിപ്പാടാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.