CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 30 Minutes 9 Seconds Ago
Breaking Now

കേരളത്തിനെതിരെ വിവാദ പരാമര്‍ശം; കേസില്‍ അര്‍ണബ് ജൂണില്‍ ഹാജരാകണമെന്ന് കോടതി

'ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടി'ല്ലെന്നായിരുന്നു ചാനലിലൂടെ അര്‍ണബ് പറഞ്ഞത്.

കേരളത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്. കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്. അര്‍ണബ് ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും ഉത്തരവായിട്ടുണ്ട്.സിപിഎം നേതാവും പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ പ്രസിഡന്റുമായ പി. ശശി നല്‍കിയ ഹരജിയിലാണ് നടപടി. 

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണകൂടം 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്യാനാകില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇതിനെ മലയാളികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ 'ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടി'ല്ലെന്നായിരുന്നു ചാനലിലൂടെ അര്‍ണബ് പറഞ്ഞത്. ഇത് മലയാളികളെയാകെ അവഹേളിക്കുന്ന പരാമര്‍ശമാണെന്ന് കാണിച്ചായിരുന്നു പി ശശി കോടതിയെ സമീപിച്ചത്. പരാമര്‍ശം അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി പി ശശി അര്‍ണബിന് നേരത്തെ വക്കീല്‍ നോട്ടീസയച്ചിരുന്നു. ഏഴുദിവസത്തിനകം മലയാളി കളോട് ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. 

 




കൂടുതല്‍വാര്‍ത്തകള്‍.