CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 8 Seconds Ago
Breaking Now

ഫ്രാങ്കോയുടെ കന്യാസ്ത്രീ പീഡനത്തില്‍ സാക്ഷി പറഞ്ഞവര്‍ക്ക് നരകയാതന; മരുന്ന് വാങ്ങാന്‍ പോലും പണമില്ല; ഒറ്റപ്പെടല്‍ നേരിട്ട് ഈ കന്യാസ്ത്രീ

സിസ്റ്റര്‍ ലിസി വടക്കേലാണ് ഇപ്പോള്‍ ഈ ദുരിതം നേരിടുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയം കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്റില്‍ കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പീഡിപ്പിക്കപ്പെട്ടെന്ന് കന്യാസ്ത്രീ നേരിട്ട് പരാതി നല്‍കിയിട്ടും കേരളാ പോലീസിന് നടപടിയെടുക്കാന്‍ മാസങ്ങളോളം വേണ്ടിവന്നെങ്കില്‍ ഫ്രാങ്കോയുടെ പിടിപാട് എത്രത്തോളമുണ്ടെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 

അങ്ങിനെ ഇരിക്കുമ്പോള്‍ കന്യാസ്ത്രീ പീഡനത്തില്‍ ഫ്രാങ്കോയ്ക്ക് എതിരെ സാക്ഷിമൊഴി കൂടി നല്‍കിയാലോ? സിസ്റ്റര്‍ ലിസി വടക്കേലാണ് ഇപ്പോള്‍ ഈ ദുരിതം നേരിടുന്നത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ 2015ല്‍ പരിചയപ്പെട്ട സിസ്റ്റര്‍ ലിസിയോട് സംഭവങ്ങള്‍ പറഞ്ഞിരുന്നു. കേസ് വന്നതോടെ കന്യാസ്ത്രീക്ക് പൂര്‍ണ്ണപിന്തുണ നല്‍കിയതിന് പുറമെ ബിഷപ്പിനെതിരെ കേരളാ പോലീസിന് മൊഴിയും നല്‍കാന്‍ ഇവര്‍ തയ്യാറായി. 

പ്രധാന സാക്ഷിയായതോടെ ഭീഷണിയും, ഒറ്റപ്പെടുത്തലും നേരിടുകയാണ് ഇവര്‍. മറ്റ് അഞ്ച് കന്യാസ്ത്രീകള്‍ ഫ്രാങ്കോയ്ക്ക് എതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഈ നടപടികള്‍ നേരിടുന്നു. ദി ക്യൂ എന്ന മലയാളം പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍ കോണ്‍വെന്റില്‍ പുറത്താക്കുമെന്ന ഭീഷണി കൂടി പതിവായത്. ഫെബ്രുവരി 10ന് മൂവാറ്റുപുഴ കോണ്‍വെന്റില്‍ നിന്നും ആന്ധ്രയിലെ വിജയവാഡ കോണ്‍വെന്റിലേക്ക് ഇവരെ സ്ഥലംമാറ്റി. 

കോണ്‍വെന്റില്‍ ബിഷപ്പിനെതിരെ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ മറ്റ് അംഗങ്ങള്‍ ഭീഷണിപ്പെടുത്തി. ചെയ്ത കുറ്റത്തിന് ബിഷപ്പിനെ ശിക്ഷിച്ചാല്‍ ലോകത്തെ വിശ്വാസികളെ ബാധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നു. ഇതോടെ സിസ്റ്റര്‍ ലിസി കേരളത്തിലേക്ക് തിരികെയെത്തി. കേരളത്തിലെ കോണ്‍വെന്റില്‍ ഒറ്റപ്പെടുത്തലാണ് നേരിട്ടത്. പ്രമേഹം, ആര്‍ത്രൈറ്റിസ് മറ്റ് രോഗാവസ്ഥകള്‍ എന്നിവ ചികിത്സിക്കാനും മരുന്ന് വാങ്ങാനും പണം പോലും നിഷേധിച്ചു. പല്ലുതേക്കാനുള്ള പേസ്റ്റിനും, എണ്ണ പോലും വാങ്ങാന്‍ പണമില്ല. പുറമെ നിന്നുള്ള ആളുകളോട് പണം ചോദിച്ച് വാങ്ങിയാണ് ഇപ്പോള്‍ ഇതെല്ലാം നടത്തുന്നത്, സിസ്റ്റര്‍ വെളിപ്പെടുത്തി. 

ഇപ്പോള്‍ സിസ്റ്ററെ പുറത്താക്കാന്‍ പ്രൊവിന്‍ഷ്യല്‍ മതര്‍ കോടതിയെ സമീപിച്ചു. ഇതോടെ പുറത്തുപോകാന്‍ ആവശ്യപ്പെട്ട് കേരള പോലീസ് ഇവരെ ചോദ്യം ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സിസ്റ്റര്‍ ലിസി. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.