CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 44 Minutes 12 Seconds Ago
Breaking Now

ആത്മഹത്യയും ആഗ്രഹിച്ചു ; തന്റെ വിഷാദ രോഗത്തെ കുറിച്ച് ഉദയ് ചോപ്ര

ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ബോളിവുഡ് താരം ഉദയ് ചോപ്ര. ആറുവര്‍ഷമായി സിനിമയില്‍ നിന്ന് അകന്നുകഴിയുന്ന ഉദയ് ചോപ്ര വിഷാദ രോഗത്തിന് പിടിയിലാണ്. തന്റെ അവസ്ഥയെ കുറിച്ച് അദ്ദേഹം തുറന്നെഴുതി. 

എന്റെ അവസ്ഥ മോശമാണ്. അത് മാറ്റിയെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ പരാജയപ്പെടുകയാണെന്നായിരുന്നു ആദ്യ ട്വീറ്റ്. അതിന് ശേഷമാണ് സോഷ്യല്‍മീഡിയയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്നത് മരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്ന് തോന്നുന്നുവെന്നും ഉടനെ തന്നെ ആത്മഹത്യയെന്ന വഴി തിരഞ്ഞെടുക്കുന്നത് ഉചിതമാണെന്നും കുറിച്ചു. രണ്ടു ട്വീറ്റും അധിക സമയത്തിന് മുമ്പേ ഡിലീറ്റ് ചെയ്തു.

ഒരു വര്‍ഷം മുമ്പ് താന്‍ അനുഭവിച്ച പ്രണയ നൈരാശ്യത്തെ കുറിച്ച് ഉദയ്‌ചോപ്ര തുറന്നെഴുതി. പഴയ അതേ തീവ്രതയോടെ എനിയ്ക്ക് എന്നെ സ്‌നേഹിക്കാനാകുന്നില്ല. ഞാന്‍ ഇഷ്ടപ്പെട്ടിരുന്നവള്‍ അകന്നുപോയി. എന്റെ ജീവിതത്തില്‍ അവളുടെ സാന്നിധ്യം വേണമായിരുന്നു എന്നും കുറിച്ചു. 2013 ല്‍ ഇറങ്ങിയ ധൂം 3 യിലാണ് ഇദ്ദേഹം അവസാനം അഭിനയിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.