CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 49 Minutes 31 Seconds Ago
Breaking Now

രാജയുടെ മൂന്നാം ഭാഗത്തില്‍ എന്നെ വിളിക്കണേ, വൈശാഖിനോട് പൃഥ്വിയുടെ അഭ്യര്‍ത്ഥന

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറും വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുരരാജയുമാണ് സിനിമാ പ്രേമികളുടെ ചര്‍ച്ച. സംവിധായകന്‍ വൈശാഖ് ലൂസിഫറിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചപ്പോള്‍ പൃഥ്വിരാജിന് പറയാനുണ്ടായിരുന്നത് രാജയെ കുറിച്ചായിരുന്നു. രാജയുടെ മൂന്നാം ഭാഗം ഇറങ്ങുമ്പോള്‍ സൂര്യയെ വിളിക്കണേ, എന്ന പൃഥ്വിയുടെ കമന്റ് ആരാധകരുടെ കൈയ്യടി നേടി.

പോക്കിരിരാജയിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് സൂര്യ എന്നായിരുന്നു. മമ്മൂട്ടിയും പൃഥ്വിയും ഒന്നിച്ചെത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. എന്നാല്‍ രണ്ടാം ഭാഗത്തില്‍ പൃഥ്വി അഭിനയിക്കുന്നില്ല. എങ്കിലും പൃഥ്വിയുടെ കമന്റ് ആരാധകരെ ആവേശത്തിലാക്കി. മമ്മൂട്ടിയും പൃഥ്വിയും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ പ്രതികരിച്ചു.

ലൂസിഫറിന്റെ ട്രെയ്‌ലര്‍ പങ്കുവയ്ക്കുന്നതിനൊപ്പം പൃഥ്വിയുടെ സംവിധാന മികവിനെ അഭിനന്ദിക്കാനും വൈശാഖ് മറന്നില്ല. ഗംഭീര ട്രെയ്‌ലറെന്നും ലീസിഫര്‍ ടീമിന് ആശംസകള്‍ എന്നുമാണ് വൈശാഖ് പറഞ്ഞത് .

 




കൂടുതല്‍വാര്‍ത്തകള്‍.