CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 13 Minutes 25 Seconds Ago
Breaking Now

ഇവന്‍ ധോണിക്ക് പറ്റിയ പകരക്കാരന്‍ തന്നെ; ക്യാപ്റ്റന്‍ കൂളിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഋഷഭ് പന്തിന് ഐപിഎല്ലിലെ അതിവേഗ അര്‍ദ്ധ സെഞ്ചുറി

കേവലം 18 പന്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടി പന്ത് ആ റെക്കോര്‍ഡ് തിരുത്തി

എംഎസ് ധോണിക്ക് ഒരു പകരക്കാരനോ? നോ രക്ഷ! എങ്ങിനെ കണ്ടെത്തും ക്യാപ്റ്റന്‍ കൂളിനെ പോലെ ഒരു വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനെ? ധോണിയെ പോലെ ഹെലികോപ്ടര്‍ ഷോട്ട് കളിക്കാനും, വെടിക്കെട്ട് സൃഷ്ടിക്കാനും, വിക്കറ്റിന് പിന്നില്‍ ബാറ്റ്‌സ്മാന്‍മാരുടെ അന്തകരാകാനും, ടീമിന് ആവശ്യമുള്ളപ്പോള്‍ വഴികാണിക്കാനും പറ്റുന്ന മറ്റൊരു കളിക്കാരനെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ല. ഇത്രയും താരതമ്യങ്ങള്‍ക്ക് ഇടയിലാണ് ഋഷഭ് പന്ത് എന്ന യുവാവ് ഇന്ത്യന്‍ നിരയിലേക്ക് എത്തുന്നത്. താരതമ്യങ്ങള്‍ കാരണം അത്യാവശ്യം ചീത്തപ്പേര് കേട്ട ശേഷമാണ് പന്ത് ഐപിഎല്ലില്‍ വെടിക്കെട്ടിന് തുടക്കമിട്ടിരിക്കുന്നത്. 

സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ സാക്ഷാല്‍ എംഎസ് ധോണിയുടെ തന്നെ റെക്കോര്‍ഡ് മറിച്ചടിച്ചാണ് ഋഷഭ് പന്ത് ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ അര്‍ദ്ധസെഞ്ചുറി തികച്ചത്. കേവലം 18 പന്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടി പന്ത് ആ റെക്കോര്‍ഡ് തിരുത്തി. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ പന്തിന് നേരിടേണ്ടിയിരുന്നത് ശക്തമായ മുംബൈ നിരയെയാണ്. പറ്റാവുന്ന വിധത്തില്‍ അവരെ ചെറുക്കാന്‍ ശ്രമിക്കേണ്ട പന്ത് 27 പന്തില്‍ 78 റണ്‍ നേടി പുറത്താകാതെ നിന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍ നേടി. 

ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഏറെ പഴികേട്ട താരമാണ് പന്ത്. വിക്കറ്റ് കീപ്പിംഗിലെ പിഴവുകള്‍ക്കൊപ്പം റണ്‍ നേടാനും സാധിച്ചില്ല. എന്നാല്‍ ഐപിഎല്ലില്‍ തന്റെ വെടിക്കെട്ടിന് തുടക്കം കുറിച്ച പന്ത് താന്‍ നിസ്സാരക്കാരനല്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ ഓര്‍മ്മിപ്പിക്കുകയാണ്. ഇന്ത്യയുടെ മികച്ച ബൗളറെന്ന് ഖ്യാതി നേടിയ ബൂംറയെ സിക്‌സര്‍ പറത്തിയാണ് ഡല്‍ഹി ഇന്നിംഗ്‌സില്‍ പന്ത് നിറഞ്ഞാടിയത്. പിന്നീട് റസീഖ് സലീമായിരുന്നു ഇര. രണ്ട് സിക്‌സും, ഒരു ഫോറും. 




കൂടുതല്‍വാര്‍ത്തകള്‍.