CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 15 Minutes 48 Seconds Ago
Breaking Now

യുകെ മലയാളി സഹോദരങ്ങളുടെ മാതാവ് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു ; മൂത്ത സഹോദരന്‍ അതീവ ഗുരുതരാവസ്ഥയില്‍

നാട്ടിലുള്ള മൂത്തമകന്‍ സണ്ണിയുടെയും ഭാര്യയുടേയും കൂടെ പള്ളിയിലേക്ക് പോയതായിരുന്നു. യാത്രാ മദ്ധ്യേ ഉണ്ടായ അപകടത്തിലാണ് റോസമ്മ സെബാസ്റ്റിയന്‍ മരണപ്പെട്ടത്.

ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന സോണിയ, സിബി, സോയി എന്നീ സഹോദരങ്ങളുടെ മാതാവ് കൈപ്പനാനിക്കല്‍ റോസമ്മ സെബാസ്റ്റിയനാണ് വൈകീട്ട് നടന്ന റോഡപകടത്തില്‍ മരണമടഞ്ഞത്. നാട്ടിലുള്ള മൂത്തമകന്‍ സണ്ണിയുടെയും ഭാര്യയുടേയും കൂടെ പള്ളിയിലേക്ക് പോയതായിരുന്നു. യാത്രാ മദ്ധ്യേ ഉണ്ടായ അപകടത്തിലാണ് റോസമ്മ സെബാസ്റ്റിയന്‍ മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മകന്‍ സണ്ണി അതീവ ഗുരുതരാവസ്ഥയിലാണ്. ഭാര്യയ്ക്ക് കാര്യമായ പരിക്കില്ല.

അപകട വിവരം അറിഞ്ഞ് സോയിയും സോണിയയും നാട്ടിലേക്ക് തിരിച്ചു. സിബി ഇന്ന് നാട്ടിലേക്ക് തിരിക്കും. തൊടുപുഴ കരിങ്കുന്നം കൈപ്പനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ് റോസമ്മ സെബാസ്റ്റിയന്‍. യുകെ മലയാളികള്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. അതീവ ഗുരുതരാവസ്ഥയിലായ സഹോദരന്‍ സണ്ണിയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളിലാണ് ഏവരും. പള്ളിയില്‍ കൂടിയ യുകെ മലയാളികളെ ഈ സഹോദരങ്ങളുടെ മാതാവിന്റെ മരണവും ഇവരുടെ സഹോദരന്റെ ഗുരുതരാവസ്ഥയെ കുറിച്ചും അറിയിപ്പു നല്‍കുകയായിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടായി. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേഉള്ളൂ.




കൂടുതല്‍വാര്‍ത്തകള്‍.