CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 57 Minutes 56 Seconds Ago
Breaking Now

എന്‍എച്ച്എസിലേക്ക് നഴ്‌സുമാരെ വലവീശിപ്പിടിക്കാന്‍ ആശുപത്രി മേധാവികള്‍ ഇന്ത്യയിലേക്ക് പറക്കുന്നു; സ്വകാര്യ ഏജന്‍സികള്‍ക്ക് റിക്രൂട്ട്‌മെന്റ് വിട്ടുകൊടുത്തത് അന്താരാഷ്ട്ര മത്സരത്തില്‍ ബ്രിട്ടന് തിരിച്ചടിയായെന്ന് വിലയിരുത്തല്‍

ഇയു ഇതര രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കുള്ള വിസാ നിയമങ്ങളാണ് പ്രധാന പാരയെന്നാണ് വിമര്‍ശനം.

വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഹോസ്പിറ്റല്‍ മേധാവികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് നേരിട്ടെത്തുന്നു. വരുമാനം കുറഞ്ഞതും, മധ്യനിരയിലുമുള്ള രാജ്യങ്ങളില്‍ നിന്ന് എന്‍എച്ച്എസിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനമെന്ന് പോളിസി വിദഗ്ധര്‍ വ്യക്തമാക്കി. സ്വകാര്യ ഏജന്‍സികളെ റിക്രൂട്ട്‌മെന്റിനായി നിയോഗിക്കുന്നത് അന്താരാഷ്ട്ര മത്സരത്തില്‍ ബ്രിട്ടനെ പിന്നിലാക്കുന്നുവെന്നാണ് കിംഗ്‌സ് ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മുറേ വ്യക്തമാക്കുന്നത്. വിദേശ നഴ്‌സുമാരെ മറ്റ് രാജ്യങ്ങള്‍ കവര്‍ന്ന് കൊണ്ടുപോകുകയും എന്‍എച്ച്എസില്‍ ജീവനക്കാരുടെ പോരായ്മ അനുഭവപ്പെടുകയും ചെയ്യും. 

ഇതോടെയാണ് ഫ്രണ്ട്‌ലൈന്‍ മാനേജര്‍മാരും, ക്ലിനിഷ്യന്‍ലും ഡല്‍ഹി, മനില തുടങ്ങിയ റിക്രൂട്ട്‌മെന്റ് മേഖലകളിലേക്ക് നേരിട്ട് പറന്നെത്തുന്നത്. തങ്ങളുടെ ആശുപത്രിയില്‍ ജോലി ചെയ്താലുള്ള ഗുണങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തി ജീവനക്കാരെ ആകര്‍ഷിക്കുകയാണ് ഉദ്ദേശം. ഇംഗ്ലണ്ടിലെ നഴ്‌സുമാരുടെ കുറവ് 70,000-ലേക്ക് ഇരട്ടിക്കുമെന്ന് കിംഗ്‌സ് ഫണ്ട്, നഫീല്‍ഡ് ട്രസ്റ്റ്, ഹെല്‍ത്ത് ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനം പ്രവചിക്കുന്നു. 

ബഴ്‌സറീസ് നിര്‍ത്തലാക്കിയതോടെ നഴ്‌സിംഗിലെ പ്രാദേശിക അപേക്ഷകള്‍ നാല് ശതമാനം കുറഞ്ഞു. എണ്ണക്കുറവ് ഉണ്ടായിട്ടും വിദേശ നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതില്‍ 2001 മുതല്‍ കുറവ് തുടരുകയാണ്. ആഗോള നഴ്‌സിംഗ് വിപണിയില്‍ വന്‍തോതില്‍ നഴ്‌സുമാരുടെ അഭാവമുണ്ട്. കൂടുതല്‍ നഴ്‌സുമാരെ മറ്റ് രാജ്യങ്ങള്‍ കൊണ്ടുപോകുന്നു. ഇത് ഒഴിവാക്കാന്‍ നേരിട്ട് എന്‍എച്ച്എസ് മേധാവികള്‍ രംഗത്തിറങ്ങും, മുറെ വ്യക്തമാക്കി. 

ബ്രിട്ടനിലെ ജീവിതം എങ്ങിനെയാകുമെന്ന് ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് എന്‍എച്ച്എസിന്റെ പ്രധാന പരാജയമെന്നാണ് വിലയിരുത്തല്‍. ഇയു ഇതര രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്കുള്ള വിസാ നിയമങ്ങളാണ് പ്രധാന പാരയെന്നാണ് വിമര്‍ശനം.




കൂടുതല്‍വാര്‍ത്തകള്‍.