CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 30 Seconds Ago
Breaking Now

ദീപ നിഷാന്തിന് ഇതിലും നല്ല മറുപടി സ്വപ്നങ്ങളില്‍ മാത്രം ; ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യയെ കളിയാക്കിയ ദീപയ്ക്ക് കൃത്യമായ മറുപടിയുമായി മറ്റൊരു അധ്യാപിക

കൃത്യമായ മറുപടിയാണ് മറ്റൊരു അധ്യാപിക നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തിന് മറുപടിയുമായി അധ്യാപിക ഷറഫുനൈസ. ആലത്തൂരില്‍ നടക്കുന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പല കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ലെന്നായിരുന്നു ദീപ ടീച്ചറുടെ പരിഹാസം. ഇതിന് കൃത്യമായ മറുപടിയാണ് മറ്റൊരു അധ്യാപിക നല്‍കിയിരിക്കുന്നത്.

പോസ്റ്റിങ്ങനെ

പ്രിയപ്പെട്ടവരില്‍ പലരും ഈ ലോക്‌സഭാ തിരെഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടെങ്കിലും ആലത്തൂരിലെ UDF Candidate രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വത്തോളം സന്തോഷം തോന്നിയ , അഭിമാനം തോന്നിയ മറ്റൊന്നുമില്ല .... എന്നിട്ടും മൗനം പാലിക്കുകയായിരുന്നു ... പക്ഷെ ഇപ്പോള്‍ രമ്യക്ക് വോട്ട് അഭ്യര്‍ഥിച്ച് ഏതോ ഒരു പേജില്‍ വന്ന പോസ്റ്റിന്റെ ചരിത്രാടിത്തറ തപ്പി ദീപ നിഷാന്തുമാര്‍ ഇറങ്ങുമ്പോള്‍ മിണ്ടാതെ ഇരിക്കുന്നതെങ്ങിനെ ??...

ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിക്കുന്നത് ഇന്ത്യന്‍ ലോക്‌സഭാ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനാണോ , കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിച്ച് ജയരാജന്‍ വടകരയില്‍ മത്സരിക്കുന്നത് ലോക്‌സഭയിലെ ദാദ ആകാനാണോ , PV അന്‍വര്‍ മത്സരിക്കുന്നത് ലോക്‌സഭക്കു പുറത്തു അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങാനാണോ , വീണ ജോര്‍ജ് മത്സരിക്കുന്നത് രാജ്യസഭേടെ ന്യൂസ് ചാനലില്‍ വാര്‍ത്ത വായിക്കാനാണോ , ജോയ്‌സ് ജോര്‍ജ് മത്സരിക്കുന്നത് ലോക്‌സഭാ ഇരിക്കുന്ന ഭൂമി കയ്യേറാന്‍ ആണോ എന്നൊന്നുമുള്ള സംശയങ്ങള്‍ ഒരിക്കലും തോന്നിയിട്ടില്ലാത്ത ടീച്ചര്‍ക്ക് രമ്യ ഹരിദാസിന്റെ പാട്ടുകേട്ടപ്പോ മാത്രം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ audition ആണോന്നു സംശയം ... ചുവപ്പിന്റെ തിമിരം കേറിയതുകൊണ്ടാ ....

ഒരു ഓല മേഞ്ഞവീട്ടില്‍ , കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച് , ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് കെട്ടി , ആ വീട്ടില്‍ നിന്ന് ജീവിതസാഹചര്യങ്ങളോട് പടവെട്ടി വിദ്യാഭ്യാസം നേടി , പലേടത്തും തളര്‍ന്നു വീണപ്പോഴും പാട്ടും പൊതുപ്രവര്‍ത്തനവുമൊക്കെ കൈ വിടാതെ കൊണ്ടുനടന്നു കനല്‍ വഴികള്‍ താണ്ടിയാണ് രമ്യ വരുന്നത് ... ആ വഴികളെ കുറിച്ച് പറയുമ്പോള്‍ അഭിമാനമല്ലാതെ മറ്റെന്താണ് തോന്നേണ്ടത് ....

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളില്‍ വെച്ച് real gem ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ .... #RamyaHaridas..... രമ്യടെ ആട്ടത്തിലും പാട്ടിലുമൊക്കെ ഒരു വല്യ പൊളിറ്റിക്‌സ് ഉണ്ട് ടീച്ചറെ .... പ്രതിസന്ധികളോട് പടവെട്ടി ജയിക്കുന്നവന്റെ പൊളിറ്റിക്‌സ് .... പ്രതിസന്ധികളില്‍ തളര്‍ന്നു നിന്നുപോകുന്ന ഒരുപാടുപേരെ മോട്ടിവേറ്റ് ചെയ്യുന്ന പൊളിറ്റിക്‌സ് .... അത് നിങ്ങള്‍ക്ക് മനസിലാവാത്തത് രമ്യ പിടിക്കുന്ന കൊടി ചുവപ്പ് അല്ലാത്തതുകൊണ്ട് മാത്രമാണ് .... അഥവാ ചുവപ്പ് ആയിരുന്നെങ്കില്‍ ഇന്നലെ നിങ്ങള്‍ ഉന്തിയ അതെ പേനകൊണ്ട് എത്ര വാഴ്ത്തുപാട്ടുകള്‍ കുറിക്കുമായിരുന്നു ....

ടീച്ചറെ .... ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നു ... ആലത്തൂരെ ഞങ്ങടെ സ്ഥാനാര്‍ഥിയുടെ പേര് രമ്യ ഹരിദാസ് എന്നാണ്.... രമ്യ ആടും .... രമ്യ പാടും .... രമ്യ പാട്ടുംപാടി ജയിക്കേം ചെയ്യും .... 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.