CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 8 Seconds Ago
Breaking Now

മമ്മൂക്ക, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും നന്ദി ; അനുശ്രീ

മധുരരാജ വിജയകരമായി തീയേറ്ററുകളില്‍ മുന്നേറുകയാണ്. അനുശ്രീയാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വാസന്തി എന്ന ശക്തമായ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയകരമായ മുഹൂര്‍ത്തത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അനുശ്രീ.തന്റെ ഫേസ്ബുക്കിലാണ് അനുശ്രീ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അനുശ്രീയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം കാണാം 

മറക്കാനാവാത്ത മധുര മനോഹര ഓര്‍മ്മകള്‍ നല്‍കിയ മധുര രാജ. നന്ദി മമ്മൂക്ക, നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും. മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അവസരം നല്‍കിയ വൈശാഖേട്ടന് സ്‌നേഹം നിറഞ്ഞ നന്ദി. 

വാസന്തി എന്ന കരുത്തുറ്റ കഥാപാത്രം എനിക്ക് നല്‍കിയ ഉദയേട്ടനും, ചിത്രത്തിലെ മുഴുവന്‍ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അതിലുപരി മധുര രാജയെ സ്‌നേഹത്തോടെ സ്വീകരിച്ച, സിനിമയെ സ്‌നേഹിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 




കൂടുതല്‍വാര്‍ത്തകള്‍.