CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 19 Seconds Ago
Breaking Now

ലൂസിഫറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടിനെ പുകഴ്ത്തി വിവേക് ഒബ്‌റോയ്

ലൂസിഫര്‍ മികച്ച കളക്ഷന്‍ തേടി തിയറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ നേട്ടത്തെ കുറിച്ച് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പറയുന്നതിങ്ങനെ

'ചെറിയ സംസ്ഥാനമായ കേരളത്തില്‍ നിന്നും ലൂസിഫര്‍ ഇത്രയേറെ കളക്ഷന്‍ നേടിയെന്നത് എന്നെ അത്ഭുതപ്പെടുത്തി. വിദേശത്തു നിന്നു മാത്രം ചിത്രം 45 കോടി നേടി. കേരളത്തില്‍ നൂറു കോടി കടന്നു. ഇത് വലിയ നേട്ടമാണ്. ബോളിവുഡില്‍ ഒത്തൊരുമ കുറവാണ്. അത് സൗത്ത് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നു കണ്ടു പഠിക്കണം.' വിവേക് ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ലൂസിഫര്‍ ടീം മറ്റൊരു ചിത്രത്തിനു വേണ്ടി തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും സ്വീകരിക്കുമെന്നും വിവേക് പറഞ്ഞു. ചിത്രത്തില്‍ വിവേക് ഒബ്‌റോയ് ചെയ്ത വില്ലന്‍ വേഷവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മഞ്ജുവാര്യരുടെ ഭര്‍ത്താവായാണ് ലൂസിഫറില്‍ വിവേക് ഒബ്‌റോയ് അഭിനയിച്ചത്. നൂറുകോടി ക്ലബില്‍ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ലൂസിഫര്‍. 

പുലിമുരുകനും കായം കുളം കൊച്ചുണ്ണിയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.




കൂടുതല്‍വാര്‍ത്തകള്‍.