CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 21 Seconds Ago
Breaking Now

രാഹുല്‍ ഒളിച്ചോടി എന്ന് പറയുന്ന മോഡി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെ ; ഖുശ്ബു

വയനാട്ടില്‍ ഇടത്തുപക്ഷത്തേക്കാള്‍ ശക്തി കോണ്‍ഗ്രെസ്സിനുണ്ടെന്ന് താരം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ആവേശം കൂട്ടാന്‍ എഐസിസി വക്താവ് ഖുശ്ബുവിന്റെ റോഡ് ഷോ. മാനന്തവാടിയിലെ കുഞ്ഞോം മുതല്‍ പനമരം വരെയുള്ള 25 കിലോമീറ്ററിലേറെ ദൂരമായിരുന്നു റോഡ് ഷോ നടന്നത്. 

കാര്‍ഷിക പ്രശ്‌നങ്ങളിലൂന്നിയുള്ള ഇടതു പ്രചാരണം വയനാട്ടില്‍ ഫലം കാണില്ലെന്നു ഖുശ്ബു പറഞ്ഞു. വയനാട്ടില്‍ ഇടത്തുപക്ഷത്തേക്കാള്‍ ശക്തി കോണ്‍ഗ്രെസ്സിനുണ്ടെന്ന് താരം പറഞ്ഞു.

രാഹുല്‍ ഒളിച്ചോടി എന്ന് പറയുന്ന മോഡി ധൈര്യമുണ്ടെങ്കില്‍ വയനാട്ടില്‍ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ രാഹുല്‍ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഖുശ്ബു വിശദമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.